നാഗാര്‍ജുനയുടെ പിതാവിനെ പൊതുവേദിയില്‍ പരിഹസിച്ച് നന്ദമൂരി ബാലകൃഷ്ണ, ഇയാള്‍ക്കിത് എന്തിന്റെ കേടെന്ന് ആരാധകര്‍, വിവാദം

കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രം വീരസിംഹ റെഡ്ഡിയുടെ പ്രമോഷന്‍ പരിപാടിയ്ക്കിടെ നന്ദമൂരി ബാലകൃഷ്ണ നടത്തിയ ചില പ്രസ്താവനകള്‍ വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. ചടങ്ങില്‍ വെച്ച് നാഗാര്‍ജുനയുടെ പിതാവും തെലുങ്ക് സിനിമാ ഇതിഹാസവുമായ അക്കിനേനി നാഗേശ്വരറാവുവിനെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് വിവാദമാകുന്നത്.

‘എന്റെ അച്ഛന്‍ സീനിയര്‍ എന്‍ടിആറിന് ചില സമകാലികര്‍ ഉണ്ടായിരുന്നു, രംഗ റാവു (എസ് വി രംഗ റാവുവിനെ പരാമര്‍ശിച്ച്), അക്കിനേനിയോ തൊക്കിനേനിയോ മറ്റോ ” എന്നായിരുന്നു ബാലകൃഷ്ണ പറഞ്ഞത്.

അക്കിനേനി കുടുംബത്തെക്കുറിച്ചുള്ള ബാലകൃഷ്ണയുടെ ഇത്തരം അരോചകമായ അഭിപ്രായങ്ങള്‍ ആരാധകര്‍ക്കിടയില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ് , അന്തരിച്ച അക്കിനേനി നാഗേശ്വര റാവുവിനെപ്പോലെയുള്ള ഒരു ഇതിഹാസ വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തുന്നതിന് അവര്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നു.

Read more

എന്നാല്‍ ചിലര്‍ ബാലകൃഷ്ണയെ പിന്തുണയ്ക്കുന്നുമുണ്ട്. എഎന്‍ആറിനെ അദ്ദേഹം വളരെയധികം ബഹുമാനിക്കുന്നുവെന്നും അദ്ദേഹത്തെ പിതാവിന്റെ സ്ഥാനത്ത് കാണുന്നുവെന്നും ആരാധകര്‍ പറയുന്നു. അദ്ദേഹത്തിന് സംഭവിച്ചത് ഒരു നാവുപിഴയാണെന്നും ആരാധകര്‍ പറയുന്നു. എന്നാല്‍ ഇതേക്കുറിച്ച് അക്കിനേനി കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല.