ഏറ്റവും വലിയ സ്വപ്നം എന്നത് സമാധാനം കണ്ടെത്തുക എന്നതായിരുന്നു: അമലാ പോള്‍

ആദ്യ വിവാഹവും വിവാഹ മോചനവും നടി അമല പോളിനെ ഗോസിപ്പ് കോളങ്ങളില്‍ നിറച്ചിരുന്നു. സംവിധായകന്‍ എഎല്‍ വിജയ് ആയിരുന്നു അമല പോളിന്റെ ഭര്‍ത്താവ്. ഇരുവരും പിന്നീട് വേര്‍പിരിയുകയായിരുന്നു.

ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് തുറന്നുസംസാരിച്ചിരിക്കുകയാണ് അമലാ പോള്‍. തന്റെ ഏറ്റവും വലിയ സ്വപ്നം എന്നത് സമാധാനം കണ്ടെത്തുക എന്നതായിരുന്നുവെന്ന് നടി പറയുന്നു.

മുമ്പ് ഞാന്‍ സെല്‍ഫ് ക്രിറ്റിക്ക് ആയിരുന്നു. കാര്യങ്ങള്‍ ഹാര്‍ഡ് ആയെടുക്കും. ഇപ്പോള്‍ ഞാന്‍ ഒന്നും ഫോഴ്‌സ് ചെയ്യാറില്ല. മുമ്പ് എനിക്ക് അനിശ്ചിതത്വം പറ്റില്ല. ഒരു റിലേഷന്‍ഷിപ്പിലാണെങ്കില്‍ ഇതെങ്ങോട്ടാണ് പോവുന്നത് എന്ന് അറിയണമായിരുന്നു. ഒരു സീന്‍ ചെയ്യുന്നതിന് മുമ്പ് ഓവര്‍ പ്രിപ്പെയര്‍ ചെയ്യുമായിരുന്നു. അപ്പോള്‍ ഞാന്‍ ഭയങ്കരമായി ക്ഷീണിക്കും

ഇപ്പോള്‍ ഞാന്‍ ഒഴുക്കിനനുസരിച്ച് പോവുന്നു. വരാനുള്ളത് വരും, തകരാനുള്ളത് തകരും. അങ്ങനെയൊരു മാനസികാവസ്ഥയിലാണ് താനിപ്പോഴുള്ളതെന്നും അമല പോള്‍ കൂട്ടിച്ചേര്‍ത്തു.

Read more

ടീച്ചര്‍ ആണ് അമല പോളിന്റെ ഏറ്റവും പുതിയ സിനിമ. ചിത്രത്തില്‍ ദേവിക എന്ന കഥാപാത്രമായാണ് അമല എത്തുന്നത്. മികച്ച പ്രേക്ഷക പ്രതികരണം ആണ് അമല പോളിന്റെ സിനിമയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഹക്കിം ഷായാണ് സിനിമയിലെ നായകന്‍. മഞ്ജു പിള്ളയും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.