ക്രൂരമായി ബലാത്സംഗം ചെയ്തു, മദ്യക്കുപ്പി ഉപയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചു; കോടതിമുറിയെ ഞെട്ടിച്ച് ആംബര്‍ഹേഡിന്റെ വെളിപ്പെടുത്തലുകള്‍

നടനും മുന്‍ഭര്‍ത്താവുമായ ജോണി ഡെപ്പ് തന്നെ മദ്യക്കുപ്പി ഉപയോഗിച്ചു ലൈംഗികമായി പീഡിപ്പിച്ചതായി കോടതിയില്‍ നടി ആംബര്‍ ഹേര്‍ഡ്. പൈരേറ്റ്‌സ് ഒഫ് ദി കരീബിയന്‍ 5 എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന വേളയില്‍, ആസ്‌ട്രേലിയയില്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ വെച്ചായിരുന്നു പീഡനം നടന്നതെന്ന് അവര്‍ കോടതില്‍ പറഞ്ഞു. ആംബര്‍ ഹേര്‍ഡ് തന്റെ നേര്‍ക്ക് കുപ്പി വലിച്ചെറിഞ്ഞുവെന്നും അതുകാരണം, തന്റെ കൈവിരല്‍ ഛേദിക്കപ്പെട്ടു എന്നും ഡെപ്പ് മുന്‍പ് കോടതിയില്‍ പറഞ്ഞിരുന്നു.

ഡെപ്പിന്റെ പല വിധത്തിലുള്ള ലൈംഗിക വൈകൃതങ്ങളെക്കുറിച്ചു വിശദമായി കോടതിയില്‍ വിവരിച്ച ആംബര്‍ ഹേര്‍ഡ് പലതവണ പൊട്ടിക്കരഞ്ഞു. തന്റെ ലൈംഗിക ജീവിതം നശിപ്പിച്ചു എന്ന് ആക്രോശിച്ചുകൊണ്ട് പലപ്പോഴും ക്രൂരമായി ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ഡാനിഷ് ഗേള്‍ എന്ന സിനിമയില്‍ തനിക്കൊപ്പം അഭിനയിച്ച എഡീ റെഡ്‌മെയ്‌നുമായി തനിക്ക് അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് പലതവണ വഴക്കുണ്ടാക്കിയതായും ഹേര്‍ഡ് പറഞ്ഞു.

Read more

8 മുതല്‍ 10 എം ഡി എം എ ഗുളികകള്‍ ഡെപ്പ് കഴിക്കാറുണ്ട്. തന്നെയും എം ഡി എം എ ഗുളികകള്‍ കഴിക്കാന്‍ നിര്‍ബന്ധിക്കുമായിരുന്നു. തള്ളി താഴെയിട്ടു, താന്‍ അയാളുടെ ജീവിതം നശിപ്പിച്ചു എന്ന് ആക്രോശിച്ചുകൊണ്ടയാള്‍ ക്രൂരമായി ബലാത്സംഗം ചെയ്തു ‘- അവര്‍ പറഞ്ഞു.