ഷഫീക്കിന്റെ സന്തോഷമെന്ന ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം കിട്ടിയില്ലെന്ന ബാലയുടെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരുടേയും അവസ്ഥ തന്റേത് പോലെയാണ്. അവരില്‍ പലരും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഉണ്ണി മുകുന്ദന്റെ കാശ് കിട്ടിയിട്ട് വേണ്ട എനിക്ക് ജീവിക്കാന്‍. എന്നാല്‍ മറ്റുള്ളവരുടെ കാര്യം അങ്ങനെയല്ലെന്നായിരുന്നു ബാല പറഞ്ഞത്.
സംവിധായകനും ക്യാമറാമാനുമുള്‍പ്പടെയുള്ളവര്‍ ഇതേക്കുറിച്ച് പ്രതികരിച്ചെത്തിയിരുന്നു. ബാലയ്ക്ക് ദിവസം 10,000 എന്ന കണക്കില്‍ 2 ലക്ഷം രൂപ പ്രതിഫലമായി നല്‍കിയെന്നായിരുന്നു ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചത്.
ഇപ്പോഴിതാ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മൂവായിരം മുതല്‍ അയ്യായിരം വരെ വാങ്ങിക്കുമ്പോള്‍ ബാലയ്ക്ക് 10,000 ആണോ കിട്ടുന്നത്, അതിലെന്തോ വശപ്പിശകുണ്ടല്ലോ, ഇതില്‍ ഞാന്‍ ബാലയെ സപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് അഞ്ജലി അമീര്‍
ഐ സ്‌ട്രോംങ്‌ലി സപ്പോര്‍ട്ട് ബാല ബിക്കോസ് ഒരു ജൂനിയര്‍ ആര്‍ടിസ്റ്റിന് വരെ 3k to 5k കിട്ടുന്ന കാലത്തു ബാലയെ പോലെ ഉള്ള ഒരു ആക്ടറിനു ഉണ്ണിമുകുന്ദന്‍ per ഡേ 10 k പ്രതിഫലമേ കൊടുത്തിട്ടുള്ളുവെന്നും പറയുന്നതിലും. ബാക്കിയുള്ളവര്‍ക്ക് കൊടുത്ത പ്രതിഫലത്തിലും കാണിക്കുന്ന കണക്കിലെ താളപ്പിഴകളും ഉണ്ണി മുകുന്ദന്‍ പറയുന്നതില്‍ വശപ്പിശക് തോന്നുന്നു. ബാലക്കു ഒരു പക്ഷെ ഉണ്ണിയെ പോലെ സംസാരിച്ചു പിടിച്ചു നില്ക്കാന്‍ കഴിയുന്നില്ലായിരിക്കും ബട്ട്. അത് അയാളുടെ കഴിവുകേടായി കരുതരുത് എന്നായിരുന്നു അഞ്ജലി അമീര്‍ കുറിച്ചത്.
Read more
അങ്ങനെ അല്ലല്ലോ ബാല പറഞ്ഞത്. ഒന്നും കിട്ടിയില്ല എന്നല്ലേ. 2 ലക്ഷം എന്നത് സ്റ്റേറ്റ്‌മെന്റെ കണ്ടപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത്. പടം ഇറങ്ങിയപ്പോള്‍ പോലും ഒന്നും പറയാത്ത ബാല ഇത്രയും ദിവസം എവിടെയായിരുന്നു, കാശ് തന്നില്ല എന്ന് പറയുമ്പോള്‍ കാശ് കൊടുത്ത വരുടെ അടുത്ത് തെളിവ് ഉണ്ടാകും എന്ന് ബാലയ്ക്ക് അറിയില്ലേ, ഇത് പടം ഇറങ്ങിയപ്പോള്‍ പോലും ഒന്നും പറയാത്ത ബാല ഇത്രയും ദിവസം എവിടെയായിരുന്നു, കാശ് തന്നില്ല എന്ന് പറയുമ്പോള്‍ കാശ് കൊടുത്തവരുടെ അടുത്ത് തെളിവ് ഉണ്ടാകും എന്ന് ബാലയ്ക്ക് അറിയില്ലേ, എന്തായാലും പ്രൊമോഷന്‍ ആണെന്ന് കരുതുന്നില്ല. കാരണം രണ്ട് പേരുടെയും റെപ്യൂട്ടേഷനെ സ്‌പ്പോയില്‍ ചെയ്യുന്ന രീതിയിലുള്ള ഇത്തരം പ്രമോഷന്‍ സ്ട്രാറ്റജി അവര്‍ ചൂസ് ചെയ്യുമെന്ന് കരുതുന്നില്ല.