ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 എഡി’ ഒ.ടി.ടിയില്‍ എത്താനൊരുങ്ങുകയാണ്. ഓഗസ്റ്റ് 22ന് ചിത്രം നെറ്റ്ഫ്‌ളികസിലും ആമസോണ്‍ പ്രൈമിലും സ്ട്രീമിംഗ് ആരംഭിക്കും. ബോക്‌സ് ഓഫീസില്‍ 1100 കോടി രൂപ നേടിയ ചിത്രത്തില്‍ പ്രധാനപ്പെട്ട റോളുകളില്‍ അന്ന ബെന്നും ശോഭനയും വേഷമിട്ടിരുന്നു. കയ്‌റ എന്ന വിമത പോരാളിയായി അന്ന എത്തിയപ്പോള്‍, മറിയം എന്ന വിമത പോരാളികളുടെ നേതാവായാണ് ശോഭന വേഷമിട്ടത്.
എന്നാല്‍ സിനിമയില്‍ ഇരുവര്‍ക്കും കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നില്ല. ഇതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് അന്ന ബെന്‍ ഇപ്പോള്‍. ഒന്നിച്ച് അഭിനയിച്ചെങ്കിലും ആ സീനുകള്‍ കല്‍ക്കിയില്‍ നിന്നും കട്ട് ചെയ്തു എന്നാണ് വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അന്ന പറയുന്നത്. ശോഭനയോടുള്ള ആരാധനയെ കുറിച്ച് പറഞ്ഞാണ് ശോഭന സംസാരിച്ചത്.
”കുട്ടിക്കാലം മുതലേ ഞാനൊരു ശോഭന ഫാന്‍ ആണ്. മണിച്ചിത്രത്താഴും മിന്നാരവുമൊക്കെ എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല. മുമ്പ് ഒരു പ്രാവശ്യം സംസാരിച്ചിട്ടുണ്ട്. അന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ മാഡത്തിന്റെ ആരാധികയാണ്. എനിക്ക് ഒരു സീനില്‍ എങ്കിലും ഒപ്പം അഭിനയിക്കണം എന്ന മോഹമുണ്ട് എന്ന്.”
”കപ്പേളയില്‍ അഭിനയിച്ച കുട്ടിയല്ലേ താന്‍. അതിനെന്താ അവസരം വരട്ടെ. നമുക്ക് ഒരുമിച്ച് അഭിനയിക്കാമല്ലോ’ എന്നും പറഞ്ഞിരുന്നു. കല്‍ക്കിയില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ ഞാന്‍ ഇക്കാര്യം ഓര്‍മിപ്പിച്ചു. ഞങ്ങള്‍ രണ്ടുപേരും ഉള്ള മൂന്നാല് സീനുകള്‍ എടുത്തിട്ടുണ്ടായിരുന്നു. പക്ഷേ, അതൊന്നും സിനിമയില്‍ വന്നില്ല.”
”ഇനി മലയാളത്തില്‍ ഒരു സിനിമയില്‍ എങ്കിലും ഒന്നിച്ച് അഭിനയിക്കാന്‍ കഴിയണേ എന്ന് പ്രാര്‍ഥിക്കുന്നു” എന്നാണ് അന്ന ബെന്‍ പറയുന്നത്. അതേസമയം, കമല്‍ ഹാസന്‍, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍ ഉള്‍പ്പടെ വലിയൊരു താരനിര തന്നെ കല്‍ക്കിയുടെ ഭാഗമാണ്. ശോഭന, അന്ന ബെന്‍ എന്നിവര്‍ക്ക് പുറമെ മലയാളത്തില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാനും ചിത്രത്തിന്റെ ഭാഗമായിരുന്നു.