'ഞങ്ങള്‍ പരസ്പരം സ്‌നേഹിക്കുന്നു, ഒന്നും കൂടുതലുമില്ല, കുറവുമില്ല'; ഐശ്വര്യയെ വിമര്‍ശിച്ചവരോട് അനൂപ്

ഭാവി വധു ഐശ്വര്യ നായര്‍ക്ക് നേരയെുണ്ടായ ബോഡി ഷെയ്മിംഗിന് മറുപടിയുമായി നടന്‍ അനൂപ് കൃഷ്ണന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിവാഹ നിശ്ചയത്തിന്റെ വീഡിയോക്കും ചിത്രങ്ങള്‍ക്കും നേരെയാണ് ബോഡി ഷെയ്മിംഗ് കമന്റുകള്‍ എത്തിയത്.

എന്‍ഗേജ്‌മെന്റിന്റെ ഒരു ചിത്രം പങ്കുവച്ച് “”ഞങ്ങള്‍ പരസ്പരം സ്‌നേഹിക്കുന്നു. ഒന്നും കൂടുതലുമില്ല, ഒന്നും കുറവുമില്ല. അത്രയേയുള്ളൂ”” എന്ന് അനൂപ് കുറിച്ചു. “ബോഡി ഷെയിമിംഗും കുറ്റപ്പെടുത്തലും നിര്‍ത്തൂ പോസിറ്റീവ് ആയി ചിന്തിക്കൂ” എന്ന് അര്‍ഥം വരുന്ന രീതിയില്‍ ഹാഷ്ടാഗുകള്‍ കൂടി ചേര്‍ത്താണ് അനൂപിന്റെ പോസ്റ്റ്.

ജൂണ്‍ 23ന് അനൂപിന്റെ സ്വദേശമായ പാലക്കാട് പട്ടാമ്പിയില്‍ വച്ചായിരുന്നു അനൂപിന്റെ വിവാഹനിശ്ചയം. വധു ഐശ്വര്യ ഡോക്ടര്‍ ആണ്. ഒന്നര വര്‍ഷത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. അടുത്ത വര്‍ഷമാണ് വിവാഹം ഉണ്ടാവുക.

സീതാകല്യാണം സീരിയലിലൂടെയാണ് അനൂപ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് സീസണ്‍ 3യിലെ മത്സരാര്‍ത്ഥിയായിരുന്നു അനൂപ്.

View this post on Instagram

A post shared by Anoop_Krishnan_Official (@anoopanughil)

Read more