'നീയൊരു ആണെന്ന് വിശ്വസിക്കുന്നു, അങ്ങനെയെങ്കില്‍ സ്ത്രീധനം വാങ്ങില്ലായിരുന്നു'; അവഹേളിച്ച് കമന്റ്, മറുപടിയുമായി അനൂപ് കൃഷ്ണന്‍

മിനി സ്‌ക്രീന്‍ താരം അനൂപ് കൃഷ്ണന്റെ വിവാഹ നിശ്ചയ ഫോട്ടോകള്‍ വൈറലായതോടെ വധു ഐശ്വര്യയ്ക്ക് നേരെ ബോഡി ഷെയ്മിംഗ് കമന്റുകള്‍ വന്നിരുന്നു. ഇതിന് അനൂപ് കൃത്യമായ മറുപടിയും നല്‍കിയിരുന്നു. സ്ത്രീധനത്തെ കുറിച്ച് ചോദിച്ച ഒരു കമന്റിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.

“”എടാ നീ സ്ത്രീധനം വാങ്ങിയാണോടാ കല്യാണം കഴിക്കുന്നത്, നിന്റെ മറുപടി പ്രതീക്ഷിക്കുന്നു. നീയൊരു ആണെന്ന് വിശ്വസിക്കുന്നു, അങ്ങനെയെങ്കില്‍ നീ സ്ത്രീധനം വാങ്ങില്ലായിരുന്നു”” എന്ന കമന്റിനാണ് അനൂപ് മറുപടി നല്‍കിയത്.

“”മോനെ എനിക്ക് എന്റെ അച്ഛന്‍ പറഞ്ഞു തന്ന ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനം സ്വയം ജീവിക്കാന്‍ കഴിവില്ലെങ്കില്‍ മറ്റൊരാളെ കൂടെക്കൂട്ടരുതെന്നാണ്. അപ്പോള്‍ ഒരാളെ കൂടെക്കൂട്ടിയിട്ടുണ്ടെങ്കില്‍ അന്തസ്സായി ജീവിക്കാനും അറിയാം, വീട്ടില്‍ എല്ലാവര്‍ക്കും സുഖമല്ലേ, അന്വേഷണം പറയൂട്ടോ”” എന്നാണ് അനൂപിന്റെ മറുപടി.

Read more

ജൂണ്‍ 23ന് അനൂപിന്റെ സ്വദേശമായ പാലക്കാട് പട്ടാമ്പിയില്‍ വച്ചായിരുന്നു അനൂപിന്റെ വിവാഹനിശ്ചയം. വധു ഐശ്വര്യ ഡോക്ടര്‍ ആണ്. ഒന്നര വര്‍ഷത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. അടുത്ത വര്‍ഷമാണ് വിവാഹം ഉണ്ടാവുക.