ജീത്തു ജോസഫ് ചിത്രം ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായെത്തി മലയാളികളുടെ മനസില്‍ സ്ഥാനമുറപ്പിച്ച നടിയാണ് അന്‍സിബ ഹസ്സന്‍ . ഇപ്പോള്‍, തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായിരിക്കുകയാണ് അവര്‍. മമ്മൂട്ടി നായകനായ സി.ബി.ഐ ദി ബ്രെയ്ന്‍ ആണ് അന്‍സിബ അഭിനയിച്ച് അവസാനം എത്തിയ ചിത്രം.
ഇപ്പോള്‍, കരിയറില്‍ തനിക്ക് കൈമോശം വന്ന സിനിമകളെക്കുറിച്ച മനസ്സുതുറന്നിരിക്കുകയാണ് നടി. അവസാന നിമിഷം നഷ്ടപ്പെട്ട ഒരുപാട് സിനിമകള്‍ ഉണ്ടെന്നും അതില്‍ സങ്കടം തോന്നിയിട്ടുണ്ടെന്നുമാണ് അന്‍സിബ പറയുന്നത്.
അവസാന നിമിഷം നഷ്ടപ്പെട്ട കുറേ സിനിമകള്‍ ഉണ്ട്. അത്തരത്തില്‍ എനിക്ക് ആദ്യം നഷ്ടപ്പെട്ട ചിത്രം സെല്ലുലോയ്ഡ് ആയിരുന്നു. അന്ന് ഞാന്‍ ചെറുതായിരുന്നു. എന്നെ സെലക്ട് ചെയ്തപ്പോള്‍ തന്നെ കമല്‍ സാര്‍ പറഞ്ഞിരുന്നു ശരിക്കും ചെറിയ കണ്ണുള്ള ചുരുണ്ട മുടിയൊക്കെയുള്ള കുട്ടിയെ ആണ് വേണ്ടതെന്ന്.
Read more
നമ്മള്‍ എന്ന സിനിമയില്‍ ഭാവന ചേച്ചിയെ മേക്ക് ഓവര്‍ ചെയ്യിച്ചായിരുന്നു അഭിനയിപ്പിച്ചത്. അതുപോലെ ആര്‍ടിസ്റ്റിനെ കിട്ടിയില്ലെങ്കില്‍ എനിക്ക് ആ കഥാപാത്രം ചെയ്യാമെന്ന് പറഞ്ഞിരുന്നു. ഞാന്‍ അത് പ്രതീക്ഷിച്ചു എന്നാല്‍, അവസാന നിമിഷം അവര്‍ക്ക് ചാന്ദ്നിയെ കിട്ടി. അങ്ങനെ എന്നെ റീപ്ലേസ് ചെയ്തു. അപ്പോള്‍ ഭയങ്കര സങ്കടമുണ്ടായിരുന്നു.