ദൃശ്യം സിനിമയിലൂടെ ശ്രദ്ധേയായ താരമാണ് അന്‍സിബ ഹസന്‍. ദൃശ്യത്തിന് ശേഷം മികച്ച ഒരു സിനിമയില്‍ തനിക്ക് അവസരം ലഭിച്ചതായും പിന്നീട് തന്നെ എന്നാല്‍ അവസാന നിമിഷം തന്നെ മാറ്റിയതായുമാണ് അന്‍സിബ പറയുന്നത്. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്.
”എന്നെ വല്ലാതെ ആകര്‍ഷിച്ച ഒരു തിരക്കഥയായിരുന്നു ആ സിനിമയുടേത്. എന്നാല്‍ അവസാന നിമിഷം ആ സിനിമയില്‍ നിന്ന് എന്നെ ഒഴിവാക്കി. സിനിമ അനൗണ്‍സ് ചെയ്തപ്പോള്‍ എന്റെ പേരും പുറത്തു വിട്ടിരുന്നു. എന്നാല്‍ ഷൂട്ടിങ് തുടങ്ങുന്നതിന് തൊട്ടു മുമ്പ് പുറത്താക്കുകയായിരുന്നു.”
”അക്കാര്യം വിളിച്ചു പറയാനുള്ള മര്യാദ പോലും അവര്‍ കാണിച്ചില്ല. ഞാന്‍ അങ്ങോട്ട് വിളിച്ചപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. കേട്ടപ്പോള്‍ സങ്കടം തോന്നിയെങ്കിലും ഇപ്പോള്‍ അതൊന്നും കാര്യമാക്കുന്നില്ല” എന്നാണ് അന്‍സിബ പറയുന്നത്. നല്ല സിനിമയുടെ ഭാഗമാകണം എന്ന് മാത്രമാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്നും നടി പറയുന്നു.
Read more
ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്താണ് അന്‍സിബ അഭിനയരംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് തമിഴില്‍ സജീവമാവുകയായിരുന്നു. എന്നാല്‍ ദൃശ്യത്തിലൂടെയാണ് അന്‍സിബ ശ്രദ്ധ നേടുന്നത്.