നടന്‍ ആന്റണി വര്‍ഗീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് ചര്‍ച്ചയാകുന്നു. ‘നോ ഡ്രാമ പ്ലീസ്’ എന്ന് എഴുതിയിരിക്കുന്ന ഒരു ചിത്രമാണ് നടന്‍ പങ്കുവെച്ചത്. കൂടാതെ ‘യഥാര്‍ത്ഥ ജീവിതത്തില്‍ നാടകം കളിക്കുന്നവര്‍ക്ക് സമര്‍പ്പിക്കുന്നു’ എന്ന അടിക്കുറിപ്പ് ആണ് നടന്‍ നല്‍കിയിരിക്കുന്നത്.
ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നതെന്നും കാര്യം എന്താണെന്ന് അറിയാന്‍ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ആരെയോ ഉദ്ദേശിച്ച് ആണ് നടന്റെ ഈ പോസ്റ്റ് എന്നും കമ്മന്റുകളുണ്ട്.
നിലവില്‍ സോഫിയ പോളിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ‘ആര്‍ഡിഎക്‌സി’ലാണ് നടന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.
ഷെയ്ന്‍ നിഗം, നീരജ് മാധവ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Read more
ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ.