അല്‍ഫോണ്‍സ് പുത്രന്റെ ‘പ്രേമം’ സിനിമയിലൂടെ ഏറെ ശ്രദ്ധ നേടിയ നടിയാണ് അനുപമ പരമേശ്വരന്‍. പ്രേമം അഭിനയിക്കുമ്പോള്‍ ഇനി തനിക്ക് സിനിമ കിട്ടുമോയെന്നും സംശയിച്ചിട്ടുണ്ട്. എന്നാല്‍ പ്രേമം കരിയര്‍ ബ്രേക്ക് മാത്രമല്ല, തന്റെ ലൈഫിന്റെ ബ്രേക്ക് കൂടിയായിരുന്നു എന്നാണ് അനുപ പറയുന്നത്.
പ്രേമം കരിയര്‍ ബ്രേക്ക് മാത്രമല്ല, തന്റെ ലൈഫിന്റെ ബ്രേക്ക് കൂടിയായിരുന്നു. ഒരു സാധാരണ പെണ്‍കുട്ടി ആരോടാണ് തന്റെ അഭിനയ മോഹത്തെക്കുറിച്ചു സംസാരിക്കുക? ഉള്ളിലൊതുക്കാനേ സാധിക്കൂ. അതു തന്നെയാണ് താനും ചെയ്തത്. അതുകൊണ്ട് പ്രേമം തന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു വലിയ അദ്ഭുതമെന്നു പറയാം.
പ്രേമം തന്റെ മാത്രമല്ല, അച്ഛന്റെയും അമ്മയുടെയും അനിയന്റെയും ജീവിതത്തിന്റെ കൂടി ബ്രേക്കായിരുന്നു. പ്രേമത്തിന്റെ ഷൂട്ടിംഗ് സമയത്താണ് താന്‍ ആദ്യമായി ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കയറുന്നത്. കാര്‍ഡ് ഉപയോഗിച്ച് മുറി എങ്ങനെ തുറക്കണമെന്ന് പോലും അന്ന് തനിക്കറിയില്ലായിരുന്നു.
Read more
പ്രേമം അഭിനയിക്കുമ്പോള്‍ ഇനി തനിക്ക് സിനിമ കിട്ടുമോയെന്നും സംശയിച്ചിട്ടുണ്ട്. റിലീസിന് ശേഷമാണ് സിനിമയെ കുറിച്ച് ഗൗരവത്തോടെ ആലോചിക്കുന്നത്. ഇന്ന് തന്നെ അടയാളപ്പെടുത്തുന്നത് സിനിമയാണ്. സിനിമ തനിക്ക് നല്ല യാത്രകള്‍ സമ്മാനിച്ചു. അനുഭവങ്ങള്‍ സമ്മാനിച്ചു എന്നാണ് അനുപമ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.