വിവാഹം കഴിച്ചാല്‍ അന്ന് രാത്രി തന്നെ ഡിവോഴ്‌സ് ആകുമെന്ന് ഉറപ്പാണ്: അരിസ്റ്റോ സുരേഷ്

പ്രണയത്തെയും വിവാഹത്തെയും കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ അരിസ്റ്റോ സുരേഷ്. കൗമുദി മൂവിസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ചെറുപ്പത്തില്‍ പ്രണയമൊക്കെ ഉണ്ടായിട്ടുണ്ട്.

പക്ഷേ പെണ്‍കുട്ടികള്‍ക്ക് ഇങ്ങോട്ടും തോന്നണ്ടേ. പ്രണയം തോന്നേണ്ട കാലത്ത് മറ്റ് പലതിനോടുമായിരുന്നു തനിക്ക് താത്പര്യം. അടി, ഇടി , വെള്ളമടി ഒക്കെയായിരുന്നു ആ സമയത്തെന്നും അദ്ദേഹം പറഞ്ഞു.

എനിക്കെപ്പോഴും ഫ്രീയായി നടക്കണം. ഉത്തരവാദിത്വം ഒന്നും ഏറ്റെടുക്കുന്നത് എനിക്ക് ഇഷ്ടമല്ല. എനിക്ക് അറിയാവുന്ന പല യുവതികളും ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ചിട്ട് മറ്റ് വിവാഹ ബന്ധങ്ങളിലേയ്ക്ക് പോയിട്ടുണ്ട്. അതില്‍ ഭൂരിഭാഗം പേരും കുടുംബത്തിന് വേണ്ടി ജീവിച്ചവരാണ്.

എന്നെപ്പോലുള്ളവരെ വിവാഹം കഴിച്ചാല്‍ അന്ന് രാത്രി തന്നെ ഡിവോഴ്സ് ആകുമെന്ന് ഉറപ്പാണ്. ആ ഭയമൊക്കെ എനിക്കുമുണ്ട്. കല്യാണത്തിനൊക്കെ ആരേലും വിളിച്ചാല്‍ ഇപ്പോള്‍ പോകാറില്ല. അവിടെയൊക്കെ എന്റെ കല്യാണക്കാര്യം ചോദിക്കും. ഇക്കാരണം കൊണ്ടാണ് കല്യാണത്തിനൊന്നും പോകാത്തത്. ആര്‍ക്കും എന്നോട് ദേഷ്യമൊന്നും തോന്നരുത്’- അരിസ്റ്റോ സുരേഷ് കൂട്ടിച്ചേര്‍ത്തു.