"ബുംറയുടെ നട്ടെല്ല് പോകാൻ കാരണം ഇന്ത്യൻ ടീം മാനേജ്‍മെന്റ് ആണ്"; തുറന്നടിച്ച് ഹർഭജൻ സിങ്; സംഭവം വിവാദത്തിൽ

ബോർഡർ ഗവാസ്കർ ട്രോഫിയിൽ പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് രാജകീയ വരവ് വീണ്ടും അറിയിച്ചിരിക്കുകയാണ് കങ്കാരുപ്പട. അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ 6 വിക്കറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇതോടെ 2025 ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യ പുറത്തായി.

പരമ്പരയിലെ മാൻ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരം സ്വന്തമാക്കിയത് ക്യാപ്റ്റൻ ജസ്പ്രീത് ബുംറയായിരുന്നു. ഇത് ശരിക്കും ബുംറ V/S ഓസ്‌ട്രേലിയ ആയിരുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. കാരണം ബുംറയുടെ നടു തളരും വരെ പരമാവധി ഇന്ത്യ ഉപയോഗിച്ചു. ഇന്ത്യൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്ന പ്രവർത്തി വളരെ മോശമാണെന്ന് പറഞ്ഞ് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസം ഹർഭജൻ സിങ്.

ഹർഭജൻ സിങ് പറയുന്നത് ഇങ്ങനെ:

‘കരിമ്പില്‍ നിന്ന് നീര് പിഴിഞ്ഞെടുക്കുന്നതുപോലെയാണ് നിങ്ങള്‍ ജസ്പ്രിത് ബുംറയെ ഉപയോഗിച്ചത്. ട്രാവിസ് ഹെഡ് വന്നു, ബുംറയ്ക്ക് പന്ത് നല്‍കൂ. മാര്‍നസ് ലബുഷെയ്ന്‍ വന്നു, പന്ത് ബുംറയ്ക്ക് നല്‍കൂ. സ്റ്റീവ് സ്മിത്ത് വന്നു, പന്ത് ബുംറയ്ക്ക് നല്‍കൂ, എന്നതുപോലെയായിരുന്നു പരമ്പരയിലുടനീളം ഇന്ത്യയുടെ സമീപനം”

ഹർഭജൻ സിങ് തുടർന്നു:

‘ബുംറയ്ക്ക് എത്ര ഓവര്‍ ബൗള്‍ ചെയ്യാന്‍ സാധിക്കും? അവസാനം പന്തെറിയാന്‍ ഒട്ടും കഴിയാത്ത അവസ്ഥയിലേക്ക് അദ്ദേഹത്തിനെ ഒതുക്കുകയും ചെയ്തു. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ അഞ്ചാം ടെസ്റ്റ് ഓസ്ട്രേലിയ ജയിച്ചേനെ. പക്ഷേ അവര്‍ക്ക് എട്ട് വിക്കറ്റെങ്കിലും നഷ്ടമാവുമായിരുന്നു. അവര്‍ക്ക് ഇത്ര എളുപ്പത്തില്‍ വിജയത്തിലെത്താന്‍ സാധിക്കുമായിരുന്നില്ല. ഇന്ത്യയുടെ ടീം മാനേജ്‌മെന്റാണ് ബുംറയുടെ നട്ടെല്ല് തകര്‍ത്തത്. അദ്ദേഹത്തിന് എത്ര ഓവര്‍ നല്‍കണമെന്ന് മാനേജ്‌മെന്റ് തീരുമാനിക്കേണ്ടതായിരുന്നു” ഹർഭജൻ സിങ് പറഞ്ഞു.