തനിക്ക് എപ്പോഴും പ്രചോദനം നല്കുന്ന താരമാണ് മമ്മൂട്ടി എന്ന് നടന് ആസിഫ് അലി. മമ്മൂട്ടി കുടുംബത്തിന് നല്കുന്ന പ്രധാന്യത്തെ കുറിച്ച് പറഞ്ഞാണ് ആസിഫ് അലി സംസാരിച്ചത്. അദ്ദേഹത്തിന്റെ കൂടെയുള്ള ാെരു യാത്രക്കിടെ ഫോണിലെ ചിത്രങ്ങള്‍ കാണിച്ചു തന്നു. സുല്‍ഫത്തയുടെ ചിത്രങ്ങളായിരുന്നു കൂടുതലും. അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ താരം നല്കിയ മറുപടിയെ കുറിച്ചാണ് ആസിഫ് അലി പറയുന്നത്.
”മമ്മൂക്കയുടെ അടുത്ത് ഓരോ തവണ സംസാരിക്കുമ്പോഴും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ കഴിയും. പുള്ളിയുമായി സമയം ചിലവഴിക്കാന്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. മമ്മൂക്കയുടെ കൂടെ യാത്ര ചെയ്യുന്നതും നല്ലൊരു അനുഭവമാണ്. ഒരിക്കല്‍ അദ്ദേഹത്തിന്റെ കൂടെയുള്ള യാത്രയ്ക്കിടെ ഫോണിലെ ചിത്രങ്ങള്‍ കാണിച്ചു തന്നു. അതില്‍ കൂടുതലും കുടുംബത്തിന്റെ കൂടെയുള്ള ചിത്രങ്ങളായിരുന്നു.”
”കുടുംബത്തിന് അത്രയും പ്രാധാന്യം മമ്മൂക്ക കൊടുക്കുന്നുണ്ട്. അതില്‍തന്നെ സുല്‍ഫത്തയുടെ കൂടെയുള്ള ചിത്രങ്ങളായിരുന്നു കൂടുതലും. അവര്‍ രണ്ടുപേരും മാത്രമുള്ളതും സുല്‍ഫത്തയുടെ മമ്മൂക്ക എടുത്ത ഫോട്ടോയുമായിരുന്നു ഗാലറിയില്‍ കൂടുതലും. ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ‘ഞങ്ങള്‍ ഇപ്പോഴും പ്രേമിക്കുകയല്ലേടാ’ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.”
Read more
”എന്നാല്‍ എന്റെ ഫോണിലെ ഗാലറിയില്‍ സമയെ നിര്‍ത്തി എടുത്ത ഒരു ഫോട്ടോ പോലും കാണില്ല. ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് ഞാന്‍ മമ്മൂക്കയോട് ചോദിച്ചപ്പോള്‍ ‘ഞങ്ങള്‍ അങ്ങനെയാടോ, ഞങ്ങളിപ്പോഴും പ്രേമിക്കുകയല്ലേടാ’ എന്നായിരുന്നു പുള്ളിയുടെ മറുപടി” എന്നാണ് ആസിഫ് അലി പറയുന്നത്.