IPL 2025: നിങ്ങളുടെ പേര് മാറ്റി പന്തിന്റെ പിആർ വാസ്‌ക്കർ എന്നാക്കുന്നത് നല്ലതായിരിക്കും, വീണ്ടും ഋഷഭിനെ ന്യായീകരിച്ച് ഇതിഹാസം ; പറഞ്ഞത് ഇങ്ങനെ

2025 കലണ്ടർ വർഷത്തിന്റെ തുടക്കം മുതൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഋഷഭ് പന്ത് കരിയറിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിൽ സ്ഥാനം നഷ്ടപ്പെട്ട പന്തിന് ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കാൻ കഴിഞ്ഞില്ല. 2025 ലെ ഐപിഎല്ലിൽ, തന്റെ പുതിയ ഫ്രാഞ്ചൈസിക്ക് വേണ്ടി 27 കോടി രൂപ പ്രതിഫലത്തിൽ എത്തിയിട്ടും ബാറ്റിംഗിൽ ഏറ്റവും വലിയ ദുരന്തമായി മാറിയിരിക്കുന്നു.

ഇന്നലെ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ബാറ്റിംഗ് അനുകൂല സാഹചര്യം ഉണ്ടായിട്ട് പോലും വെറും 2 റൺ മാത്രമാണ് താരത്തിന് നേടാനായത്. നിലവിൽ, നാല് മത്സരങ്ങളിൽ നിന്ന് 19 റൺസ് മാത്രമേ എൽഎസ്ജി നായകൻ നേടിയിട്ടുള്ളൂ, വെറും 4.75 മോശം ശരാശരിയോടെ.
എന്തായാലും ഈ പ്രതിസന്ധിക്കിടയിൽ, എൽഎസ്ജിയും മുംബൈയും തമ്മിലുള്ള മത്സരത്തിലെ നായക മികവിന് പന്തിനെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് സുനിൽ ഗവാസ്‌ക്കർ. പന്ത് എന്ത് ചെയ്താലും അതിൽ ഒന്നും അങ്ങനെ ഇങ്ങനെ കുറ്റം പറയാത്ത അയാളെ ന്യായയീകരിക്കുന്ന ശീലം ഇന്ന് താരം വിട്ടില്ല.

അദ്ദേഹം പറഞ്ഞത് ഇങ്ങനെ:

പന്തിന്റെ ക്യാപ്റ്റൻസിയെ ഗവാസ്കർ പ്രശംസിച്ചു. മത്സരത്തിന്റെ മൂന്നാം ഓവറിൽ, ഷാർദുൽ താക്കൂർ റയാൻ റിക്കൽട്ടണിനെ പുറത്താക്കാൻ ഒരുക്കിയ കെണിയാണ് ഇതിഹാസത്തിന് ഇഷ്ടപെട്ടത്.

“നല്ല ഫീൽഡ് പ്ലേസിംഗിനെക്കുറിച്ച് നമ്മൾ പലപ്പോഴും സംസാരിക്കാറില്ല. ഋഷഭ് ഇന്നലെ ഫീൽഡിൽ മികച്ച് നിൽക്കുന്നു. ഇന്നലെ റയാൻ റിക്കൽട്ടണിനെ പുറത്തകകണ് ബിഷ്‌ണോയി എടുത്ത ക്യാച്ച് അതിന് ഉദ്ധാരണം ആയിരുന്നു. ഫീൽഡർക്ക് ഇങ്ങോട്ടോ അങ്ങോട്ടോ നീങ്ങേണ്ടി വന്നില്ല, ഒരു ഇഞ്ച് പോലും. വളരെ നല്ല പ്ലേസ്മെന്റ്, പന്തിന്റെ വളരെ നല്ല ക്യാപ്റ്റൻസി ആണ് കാണുന്നത്. അദ്ദേഹം റൺസ് നേടുന്നില്ലായിരിക്കാം, പക്ഷേ ക്യാപ്റ്റൻസിയിൽ അദ്ദേഹം സ്വർണ്ണത്തിന് അർഹനാണ്,” ഗവാസ്കർ പറഞ്ഞു.

എന്തായാലും ഇപ്പോഴും എങ്ങനെ ഇങ്ങനെ പറയാൻ സാധിക്കുന്നു മിസ്റ്റർ ഗവാസ്‌ക്കർ എന്നാണ് ആരാധകർ ചോദിക്കുന്നത്.