അടുത്തിടെയായി ക്യാരക്ടര്‍ റോളുകളില്‍ തിളങ്ങി കൊണ്ടിരിക്കുന്ന അസീസ് നെടുമങ്ങാട്. ‘കണ്ണൂര്‍ സ്ക്വാഡ്’, ‘ജയജയജയജയഹേ’ എന്നീ സിനിമകളിലെ അസീസിന്റെ വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. കോമഡി വേഷങ്ങളില്‍ തിളങ്ങിയ താരം ‘കുഞ്ഞളിയന്’ എന്ന സിനിമയിലൂടെയാണ് ബഗ് സ്ക്രീനില്‍ എത്തുന്നത്.
എന്നാല്‍ പൃഥ്വിരാജിന്റെ ‘നമ്മള് തമ്മില്‍’ എന്ന സിനിമയിലാണ് ആദ്യമായി അസീസ് മുഖം കാണിച്ചത്. ഇതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് അസീസ് ഇപ്പോള്‍. ”ഞാനും എന്റെ അമ്മാവന്റെ മകന് മുസ്തഫയും കൂടി പൃഥ്വിരാജിനെ കാണാന്‍ പോയി. പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷന് രൂപീകരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.”
”മുസ്തഫ പ്രസിഡന്റും ഞാന്‍ സെക്രട്ടറിയും. പൃഥ്വിരാജ് അന്ന് തിരുവനന്തപുരത്തുണ്ട്. ‘നമ്മള് തമ്മില്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് ശ്രീകാര്യത്ത് നടക്കുന്നു. ഞങ്ങള്‍ ചെല്ലുമ്പോള്‍ പൃഥ്വിരാജിനെ സുഹൃത്തുക്കള്‍ എടുത്തുയര്‍ത്തുന്ന സീനാണ്.”
”ഷൂട്ടിംഗ് കാണാന്‍ ചെന്ന ഞാന്‍ അങ്ങനെ പൃഥ്വിരാജിനെ എടുത്തുയര്‍ത്തി ഞാന്‍ സിനിമയില്‍ മുഖം കാണിച്ചു. പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷന് മൂന്നാമത്തെ അംഗമാണ് ഞാന്‍ ഇന്നും. മണിയന്‍പിള്ള രാജു ചേട്ടനാണ് സിനിമയില്‍ ആദ്യമായി ഒരു അവസരം തരുന്നത്.”
Read more
”അദ്ദേഹത്തിന്റെ ‘തത്സമയം ഒരു പെണ്‍കുട്ടി’ എന്ന സിനിമയില്‍. ഒരു രാഷ്ട്രീയക്കാരന്റെ റോളായിരുന്നു അതില്‍” എന്നാണ് വനിത മാഗസിന് നല്കിയ അഭിമുഖത്തില്‍ അസീസ് പറയുന്നത്. ‘പഴഞ്ചന്‍ പ്രണയം’ എന്ന സിനിമയാണ് താരത്തിന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്.