ഞാന്‍ വില്ലനായിരുന്നപ്പോള്‍, ശാരി ഇങ്ങനെ പിടിക്കണമെന്ന് ആവശ്യപ്പെട്ടു..; ചിത്രത്തിന് പിന്നിലെ കഥയുമായി ബാബു ആന്റണി

നടി ശാരിക്കൊപ്പമുള്ള രസകരമായ ഒരു പഴയ കാല ചിത്രം പങ്കുവച്ച് ബാബു ആന്റണി. 90കളില്‍ മലയാള സിനമയില്‍ വില്ലനായി തിളങ്ങിയ താരമാണ് ബാബു ആന്റണി. ഈ പഴയ കാലഘട്ടത്തിലെ ചിത്രമാണ് ബാബു ആന്റണി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

”ഞാന്‍ വില്ലനായിരുന്നപ്പോള്‍ അന്നത്തെ നായിക ശാരി. എനിക്കൊപ്പം പോസ് ചെയ്യുന്നതില്‍ അവര്‍ക്ക് ഒരു പ്രശ്‌നവുമില്ല. എന്നെ ഇങ്ങനെ പിടിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നു. ഒരു രസകരമായ ചിത്രം” എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി ബാബു ആന്റണി കുറിച്ചിരിക്കുന്നത്.

നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. ചിത്രത്തില്‍ ശാരി അല്‍പം ടെന്‍ഷനായാണ് നില്‍ക്കുന്നത് എന്നാണ് ഒരു കമന്റ്. ‘വിന്റേജ് ലുക്ക് എന്നാല്‍ ഇതാണ് മോനെ’, ‘ഓര്‍മകള്‍ മറക്കുമോ? പ്രത്യേകിച്ചും ആ കാലഘട്ടം തിരിച്ചു കിട്ടുമോ’ എന്നൊക്കെയാണ് മറ്റ് ചില കമന്റുകള്‍.

Read more

അതേസമയം, ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ് ബാബു ആന്റണി. ‘പൊന്നിയിന്‍ സെല്‍വന്‍ 2’ ആണ് താരത്തിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ഏപ്രില്‍ 28ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ‘പവര്‍ സ്റ്റാര്‍’, ‘ചന്ത 2’ എന്നീ ചിത്രങ്ങളും താരത്തിന്റെതായി ഒരുങ്ങുന്നുണ്ട്.