കാരവാന്‍ എന്ന് കേള്‍ക്കുന്നത് തന്നെ ഇന്ദ്രന്‍സ് ചേട്ടന് വെറുപ്പ് : ബൈജു

മുമ്പുള്ളതിനേക്കാള്‍ വലിയ മാറ്റങ്ങള്‍ മലയാള സിനിമയില്‍ വന്നിട്ടുണ്ടെന്ന് നടന്‍ ബൈജു. ആര്‍ട്ടിസ്റ്റുകള്‍ തമ്മിലുള്ള സൗഹൃദം ഗണ്യമായ രീതിയില്‍ തന്നെ കുറഞ്ഞിട്ടുണ്ടെന്നും നടന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

ആര്‍ട്ടിസ്റ്റുകള്‍ തമ്മിലുള്ള അടുപ്പം കുറഞ്ഞത് കാരവാനിന്റെ വരവോടെയാണെന്നും ബൈജു പറഞ്ഞു. അഭിനയിക്കുമ്പോള്‍ ഉള്ള സംസാരങ്ങള്‍ മാത്രമാണ് എല്ലാവരും തമ്മില്‍ നടക്കുന്നുള്ളൂവെന്നും അല്ലാത്ത സമയം ഓരോ റൂമില്‍ ഇരിക്കുകയാണെന്നും ബൈജു പറഞ്ഞു.

അതേസമയം, തനിക്ക് സ്വന്തമായിട്ട് ഒരു കാരവാന്‍ ഇല്ലെന്നും അതിന് താത്പര്യമില്ലെന്നും ബൈജു കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സെറ്റില്‍ എത്തുമ്പോള്‍ ഒരു റൂം തരാറുണ്ടെന്നും അതുമതിയെന്നും അതിന്റെ ആവശ്യമേ ഉള്ളൂവെന്നും ബൈജു പറഞ്ഞു. കാരവാന്‍ ഉപയോഗിക്കാത്ത ഒരാള്‍ ഇന്ദ്രന്‍സ് ചേട്ടനാണെന്നും അദ്ദേഹത്തിന് കാരവാന്‍ എന്ന് കേള്‍ക്കുന്നത് തന്നെ വെറുപ്പാണെന്നും ബൈജു പറഞ്ഞു.

Read more

ഇപ്പോഴത്തെ സിനിമകളില്‍ ഒരുപാട് മാറ്റങ്ങളുണ്ടെന്നും ബൈജു പറഞ്ഞു. സിനിമകളുടെ കഥകളില്‍ ഒരു വലിയ മാറ്റം വന്നിട്ടുണ്ട്. പ്രൊഡക്ഷന്‍ കോസ്റ്റ് ഒരുപാട് കൂടിയിട്ടുണ്ട്. പഴയ തമാശകള്‍ കേട്ടാല്‍ ആരും ചിരിക്കുമെന്ന് തോന്നുന്നില്ല. ഇപ്പോഴത്തെ സിനിമകള്‍ കുറച്ചു കൂടെ റിയലിസ്റ്റിക് ആയി. ഇതൊക്കെയാണ് മലയാള സിനിമയിലെ വലിയ മാറ്റങ്ങള്‍ എന്നും ബൈജു പറഞ്ഞു.