എന്റെ തെറ്റാണത്, ഞാന്‍ അത് പോയി ബിബിന്‍ ജോര്‍ജിനോട് ചോദിച്ചു, കുറച്ചുകാലം ഞാന്‍ ഭൂമിയില്‍ ഇല്ലായിരുന്നല്ലോ: ബാല

ബിബിന്‍ ജോര്‍ജ് സംഗീതസംവിധായകന്‍ ആണ് എന്നായിരുന്നു താന്‍ ഇതുവരെ വിചാരിച്ചിരുന്നതെന്ന് നടന്‍ ബാല. ബിബിന്‍ ജോര്‍ജ് തന്റെ വീട്ടില്‍ വന്നതിന്റെ സന്തോഷം ബാല ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലാണ് ബാല സംസാരിച്ചത്.

പോളിയോ ബാധിച്ച് കാലിനുണ്ടായ അവശതകളെ മറികടന്ന് ബിബിന്‍ ജോര്‍ജ് സിനിമയില്‍ ഉയരങ്ങള്‍ കീഴടക്കിയതിനെ അഭിനന്ദിച്ചു കൊണ്ടാണ് ബാല സംസാരിച്ചത്. ”മണിച്ചേട്ടന്റെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ടുള്ള പരിപാടിയില്‍ പങ്കെടുക്കാന്‍ ഞാന്‍ പോയിരുന്നു. അവിടെ വെച്ച് വീല്‍ ചെയര്‍ വിതരണവുമെല്ലാം ഉണ്ടായിരുന്നു.”

”ബിബിന്‍ ജോര്‍ജിനെ ഞാന്‍ നിരവധി പരിപാടികളില്‍ കണ്ടിട്ടുണ്ട്. അങ്ങനെ ഞാന്‍ മണിച്ചേട്ടന്റെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ടുള്ള പരിപാടിയില്‍ പങ്കെടുക്കവെ ബിബിന്റെ അടുത്തേക്ക് പോയി. എപ്പോള്‍ എന്നെ കണ്ടാലും ബിബിന്‍ ചിരിച്ച മുഖത്തോടെ ഇരിക്കുന്നുണ്ടാകും.”

”ആ പരിപാടിയില്‍ വച്ച് സംസാരിക്കവെ നിങ്ങള്‍ മ്യൂസിക്ക് ഡയറക്ടര്‍ അല്ലേയെന്ന് ഞാന്‍ ബിബിനോട് ചോദിച്ചു. എന്റെ തെറ്റാണത്. പുള്ളി മ്യൂസിക്ക് ഡയറക്ടര്‍ ആണെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. കുറച്ചുകാലം ഞാന്‍ ഈ ഭൂമിയില്‍ ഉണ്ടായിരുന്നില്ലല്ലോ. ബിബിന്‍ ഇപ്പോള്‍ എന്റെ വീട്ടിലാണ് ഉള്ളത്. ഭക്ഷണം കഴിപ്പിച്ചിട്ടേ വിടു.”

”എല്ലാവരും അറിയേണ്ട കാര്യം പോളിയോ ബാധിച്ച് കാല് സുഖമില്ലാതെയായിട്ടും ബിബിന്‍ ഡാന്‍സ് അടക്കം കളിച്ച് മൈനസ് പ്ലസ്സാക്കി ഉദാഹരണമായി ഉയര്‍ന്ന് വന്നു. അങ്ങനെയുള്ളവരെ ബഹുമാനിക്കണം. എന്നെ സ്‌നേഹിക്കുന്നവരെല്ലാം ബിബിനെയും സ്‌നേഹിക്കണം” എന്നാണ് ബാല ബിബിനെ കുറിച്ച് പറഞ്ഞത്.

കൂടാതെ ഒരു പടം ചെയ്ത് തരാമോയെന്ന് ചോദിച്ചപ്പോള്‍ അഹങ്കാരം കാണിച്ചുവെന്നും ഡേറ്റില്ലെന്ന് പറഞ്ഞുവെന്നും തമാശയായി ബാല പറയുന്നുണ്ട്. ബാല ചേട്ടന്‍ കഥ പറയാമെന്ന് പറഞ്ഞ് വിളിച്ചതാണ് എന്നാണ് ബിബിന്‍ പറയുന്നത്.

Read more