മോഡലിങില്‍ നിന്നും സിനിമയിലെത്തിയ നടന്‍ ആര്യ കാസര്‍കോട് സ്വദേശിയാണ്. ആര്യയുടെ സിനിമകള്‍ക്കും കേരളത്തില്‍ സ്വീകാര്യത ലഭിക്കാറുണ്ട്. ജംഷാദ് സീതിരകത്ത് എന്നാണ് ആര്യയുടെ യഥാര്‍ഥ പേര്. ഇപ്പോഴിതാ നടന്‍ ബയല്‍വാന്‍ രംഗനാഥന്‍ ആര്യയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. നടിമാരെ പ്രണയിച്ച് വഞ്ചിക്കുകയാണ് ആര്യയെന്നാണ് ബയല്‍വാന്‍ പറയുന്നത്.
‘ഇരണ്ടാം ഉലകം സിനിമ ചെയ്യുമ്പോള്‍ ആര്യയും അനുഷ്‌കയും ഒരു ഫ്‌ലാറ്റ് വാങ്ങി ഒരുമിച്ചാണ് താമസിച്ചിരുന്നെന്ന് പറയപ്പെട്ടിരുന്നു. ആര്യ കൗശലക്കാരനാണ്. കാരണം നയന്‍താരയ്‌ക്കേ ഹല്‍വ കൊടുത്തയാളാണ്. ആര്യ നിരവധി നടിമാരുമായി ബന്ധം വെച്ചു. പക്ഷെ കല്യാണമെന്ന് പറഞ്ഞാല്‍ ഓടും’
മൂന്ന് വര്‍ഷം മുമ്പാണ് ആര്യ തനിക്കൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി സയേഷയെ വിവാഹം ചെയ്തത്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. എന്നാല്‍ വിവാഹത്തിന് മുമ്പ് എങ്ക വീട്ട് മാപ്പിളെ എന്നൊരു റിയാലിറ്റി ഷോ നടത്തി. വിവാദങ്ങളില്‍ ആര്യ ഉള്‍പ്പെട്ടിരുന്നു. തെരഞ്ഞെടുത്ത ചില പെണ്‍കുട്ടികളെ കൂടി പങ്കെടുപ്പിച്ചാണ് ആര്യയ്ക്ക് വധുവിനെ തേടുന്ന എങ്ക വീട്ട് മാപ്പിളൈ റിയാലിറ്റി ഷോ നടത്തിയത്.
Read more
സാര്‍പ്പട്ട പരമ്പരയാണ് ആര്യയുടേതായി റിലീസ് ചെയ്ത് ഏറ്റവും അവസാനം ഹിറ്റായ സിനിമ. അതിന് ശേഷം തിയേറ്ററുകളിലെത്തിയ ക്യാപ്റ്റന്‍ പരാജയമായിരുന്നു. ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയായിരുന്നു നായിക.