എന്റെ എന്‍ട്രിയുണ്ട്, പാട്ട് ഇട്ടിട്ടും പോയില്ല, ഞാന്‍ ബാക്കിലിരുന്ന് ഭക്ഷണം കഴിക്കുവായിരുന്നു..; ജീന്‍ പോള്‍ വഴക്ക് പറഞ്ഞെന്ന് ഭാവന

സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ തന്നെ വഴക്ക് പറഞ്ഞിട്ടുണ്ടെന്ന് നടി ഭാവന. ഒരു യുഎസ് ഷോയ്ക്ക് പോയപ്പോഴുള്ള അനുഭവമാണ് താരം പങ്കുവച്ചത്. ‘നടികര്‍’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ഭാവന സംസാരിച്ചത്. ക്യാമറ കണ്ടാല്‍ ജീന്‍ വളരെ പ്രൊഷണലാണ് എന്നാണ് താരം പറയുന്നത്.

”ജീന്‍ ക്യാമറയുടെ മുന്നില്‍ വന്ന് ആക്ഷന്‍ പറഞ്ഞ് കഴിഞ്ഞാല്‍ അവന്‍ ഭയങ്കര സീരിയസ് ആണ്. ഭയങ്കര പ്രൊഫഷലാണ്. എനിക്ക് വഴക്കൊക്കെ കിട്ടിയിട്ടുണ്ട്. ഒരു യുഎസ് ട്രിപ്പിന് പോയപ്പോള്‍, എന്റെ എന്‍ട്രിയുണ്ട്. പാട്ട് ഇട്ടിട്ടും ഞാന്‍ പോയില്ല. ഞാന്‍ ബാക്കിലിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുവായിരുന്നു.”

”ഞാന്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോ എന്റെ പാട്ട് വന്നു. എന്ത് ചെയ്യണമെന്ന് മനസിലായില്ല. ഞാന്‍ സ്റ്റേജിലേക്ക് ഓടിക്കയറി. പാട്ട് രണ്ട് ലൈന്‍ കഴിഞ്ഞപ്പോ ഓടിക്കയറിയ എനിക്ക് ദേഷ്യത്തോടെയുള്ള ഇവന്റെ മുഖം കാണാം” എന്നാണ് ഭാവന മനോരമ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, ഹണി ബീ, ഡ്രൈവിങ് ലൈസന്‍സ് എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടികര്‍. ടൊവിനോ നായകനാകുന്ന ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രമായാണ് ഭാവന വേഷമിടുന്നത്. ഒരു നടി ആയാണ് ഭാവന ചിത്രത്തില്‍ വേഷമിടുന്നത്.

സൗബിന്‍ ഷാഹിര്‍, ബാലു വര്‍ഗീസ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗോഡ് സ്പീഡ് ആന്റ് മൈത്രിമൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, വൈ.രവിശങ്കര്‍, അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരാണ് നിര്‍മിക്കുന്നത്.