സംയുക്ത വീണ്ടും സിനിമയിലേക്ക് എത്തുമോ? ബിജുമേനോന്റെ ഉത്തരം

ബിജുമേനോനുമായുള്ള വിവാഹശേഷം നടി സംയുക്താവര്‍മ്മ സിനിമ വിട്ടു. പിന്നീട് പല സന്ദര്‍ഭങ്ങളിലും സംയുക്ത തിരികെയെത്തുമോ എന്ന ചോദ്യം ആരാധകര്‍ ചോദിച്ചിട്ടുണ്ട് ഇപ്പോഴിതാ അതിനൊരു വ്യക്തവും കൃത്യവുമായുള്ള മറുപടി നല്‍കിയിരിക്കുകയാണ് ബിജുമേനോന്‍. ബിഹൈന്‍ഡ് വുഡ്‌സുമായുള്ള അഭിമുഖത്തിലാണ് നടന്‍ തന്റെ മനസ്സുതുറന്നത്.

സംയുക്ത എന്നാണ് സിനിമയിലേക്ക് മടങ്ങിയെത്തുക എന്നത് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ്. അതിനെനിക്ക് വ്യക്തവും കൃത്യവുമായ മറുപടിയുമുണ്ട്. സിനിമയിലഭിനയിക്കണോ എന്ന കാര്യത്തില്‍ സ്വതന്ത്രമായ തീരുമാനമെടുക്കാനുള്ള അവകാശം സംയുക്തയു്ക്കുണ്ട്.

Read more

ഞാനൊരിക്കലും അവളെ നിര്‍ബന്ധിക്കാറില്ല. എന്നാല്‍ ഇപ്പോള്‍ അവള്‍ക്ക് അഭിനയിക്കാന്‍ താല്‍പര്യമില്ല എന്നതാണ് സത്യം. ഞങ്ങളുടെ മോന്റെ കാര്യങ്ങള്‍ നോക്കുന്നതിലാണ് മുന്‍ഗണന. ഇനി അഭിനയിക്കണമെന്ന് തോന്നുകയാണെങ്കില്‍ അതിനുള്ള സ്വാതന്ത്ര്യവും അവള്‍ക്കുണ്ട്. ബിജു മേനോന്‍ വ്യക്തമാക്കി.