സാംസങ് ഇറക്കുമതിയില്‍ വന്‍ നികുതി വെട്ടിപ്പ് നടത്തി; 5,150 കോടി രൂപ പിഴയിട്ട് ഇന്‍കം ടാക്‌സ്

നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്ത സംഭവത്തില്‍ സാംസങിന് 5150 കോടി രൂപ പിഴയിട്ട് ഇന്‍കം ടാക്‌സ്. മുകേഷ് അംബാനിയുടെ റിലയന്‍സിന് വേണ്ടി സാംസങ് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തതിലാണ് വന്‍ നികുതി വെട്ടിപ്പ് കണ്ടെത്തിയത്. റിമോട്ട് റേഡിയോ ഹെഡ് എന്ന ഉപകരണം ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസ്.

4ജി ടെലികോം നെറ്റ്‌വര്‍ക്കിന് വേണ്ടി 2018 മുതല്‍ 2021 വരെ കൊറിയയില്‍ നിന്നും വിയറ്റ്നാമില്‍ നിന്നുമായി 6717.63 രൂപയുടെ റിമോട്ട് റേഡിയോ ഹെഡ് എന്ന ഉപകരണം ഇറക്കുമതി ചെയ്തതാണ് കേസ്. നികുതി ഒഴിവാക്കപ്പെട്ട വിഭാഗത്തിലുള്ളതാണെന്ന് കാണിച്ച് നികുതി നല്‍കാതെയാണ് സാംസങ് ഉപകരണം ഇറക്കുമതി ചെയ്തത്.

ഉപകരണങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 20 ശതമാനം വരെ നികുതി നല്‍കേണ്ടതാണ്. സാംസങ് രേഖകളില്‍ മനപൂര്‍വ്വം കൃത്രിമം നടത്തിയതായി
സാംസങിന്റെ മുംബൈയിലെ ഓഫീസില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷം അധികൃതര്‍ അറിയിച്ചു. ടെലികോം ടവറുകളില്‍ സിഗ്‌നലുകള്‍ ട്രാന്‍സ്മിറ്റ് ചെയ്യുന്നതിനായി ഘടിപ്പിക്കുന്ന ഉപകരണമാണ് റിമോട്ട് റേഡിയോ ഹെഡ്.

Read more