'ഈ പുരുഷന്മാരെല്ലാം മുലപ്പാല്‍ കുടിച്ചവര്‍ തന്നെയാണോ?'; നയന്‍താരയ്‌ക്ക് എതിരെയുള്ള അശ്ലീല പരാമര്‍ശത്തില്‍ പ്രതികരിച്ച് ചിന്മയി

നയന്‍താരയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിനെതിരെ ഗായിക ചിന്മയി ശ്രീപ്രദ. ഈ അശ്ലീല പരാമര്‍ശം നടത്തുന്ന പുരുഷന്മാര്‍ അമ്മയുടെ മുലപ്പാല്‍ കുടിച്ചവര്‍ തന്നെയാണോ? ഇവരുടെ മക്കളുടെ അവസ്ഥ ആലോചിച്ച് താന്‍ അത്ഭുതപ്പെടുന്നു എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ചിന്മയി കുറിച്ചിരിക്കുന്നത്.

‘കണക്ട്’ എന്ന പുതിയ ചിത്രത്തിന്റെ പ്രചരണ പരിപാടികളില്‍ നയന്‍താര സജീവമായിരുന്നു. ഓഡിയോ ലോഞ്ചില്‍ വേറിട്ട ലുക്കിലായിരുന്നു നടി എത്തിയത്. ഇതിന്റെ വിഡിയോ പുറത്തു വന്നതിന് പിന്നാലെയാണ് നടിക്കെതിരെ അശ്ലീല കമന്റുകള്‍ ഉയര്‍ന്നത്. ഇതിന് എതിരെയാണ് ചിന്മയി പ്രതികരിച്ചത്.

”ഈ പുരുഷന്മാരെല്ലാം മുലപ്പാല്‍ കുടിച്ചവര്‍ തന്നെയാണോ? എന്ന് ഞാന്‍ അത്ഭുതപ്പെടുകയാണ്. ഇതേ പുരുഷന്മാര്‍ക്ക് ഭാവിയില്‍ പെണ്‍മക്കള്‍ ഉണ്ടായാല്‍ എന്ത് സംഭവിക്കുമെന്ന് ഓര്‍ത്ത് ഞാന്‍ ആശ്ചര്യപ്പെടുന്നു. പല അമ്മമാരും അവരുടെ ഭര്‍ത്താവിന്റെയും ആണ്‍മക്കളുടെയും മുന്നില്‍ പെണ്‍മക്കള്‍ ദുപ്പട്ട ഇട്ട് നടക്കണമെന്ന് ആഗ്രഹിക്കുന്നതില്‍ അതിശയിക്കാനൊന്നുമില്ല” എന്നാണ് ചിന്മയി കുറിച്ചിരിക്കുന്നത്.

Read more

ഡിസംബര്‍ 22ന് ആണ് കണക്ടറ്റ് റിലീസ് ചെയ്തത്. ഹൊറര്‍ ത്രില്ലര്‍ ചിത്രമായ കണക്ട് അശ്വിന്‍ ശരവണന്‍ ആണ് സംവിധാനം ചെയ്തത്. റൗഡി പിക്ചേഴ്സിന്റെ ബാനറില്‍ വിഘ്നേശ് ശിവന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. നയന്‍താരക്കൊപ്പം സത്യരാജ്,അനുപം ഖേര്‍, വിനയ് റായ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.