'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍

സൂപ്പര്‍ സ്റ്റാര്‍ ആയ ഒരു നടിയുടെ ഫെയ്ക്ക് അക്കൗണ്ടിനെ കുറിച്ച് പറഞ്ഞ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. വ്യാജ പ്രൊഫൈലുകളെ കുറിച്ചുള്ള ചോദ്യത്തോടാണ് ധ്യാന്‍ പ്രതികരിച്ചത്. ഫെയ്ക്ക് അക്കൗണ്ടില്‍ നിന്നും സൂപ്പര്‍ സ്റ്റാറായ ഈ നടി പഴയ നടിമാര്‍ തിരിച്ചു വരുന്നു എന്ന പോസ്റ്റുകള്‍ക്ക് താഴെ പരിഹസിക്കുന്ന കമന്റുകള്‍ ഇടും എന്നാണ് ധ്യാന്‍ പറയുന്നത്.

”അടുത്തിടെ കേട്ട ഒരു കാര്യമാണ്, എത്രത്തോളം സത്യമാണെന്ന് അറിയില്ല. ഒരു സൂപ്പര്‍സ്റ്റാര്‍ നടി, അവര്‍ക്ക് ഫെയ്ക്ക് ഐഡി ഉണ്ട്. അതിലൂടെ പഴയ നടിമാരൊക്കെ തിരിച്ചു വരുന്നതായ പോസ്റ്റുകള്‍ക്ക് താഴെ കമന്റ് ചെയ്യും. നീ പോടി അവിടുന്ന് നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ, എന്ന തരത്തിലുള്ള കമന്റുകളാണ് ഇടുന്നത്. പക്ഷേ ഇവരൊക്കെ കൂട്ടുകാരുമാണത്രേ.”

”ഇതൊക്കെ സിനിമയില്‍ മാത്രം കണ്ടുവരുന്ന കാര്യമാണ്. ചിലര്‍ നമ്മുടെ കൂടെയുണ്ടെന്ന് തോന്നും. നമ്മളെ കാണുമ്പോള്‍ നല്ല അഭിപ്രായങ്ങളൊക്കെ പറയും. പക്ഷേ ഒന്നിങ്ങ് മാറുമ്പോഴാണ് ശരിക്കുമുള്ള സ്വഭാവം കാണിക്കുക. മാത്രമല്ല ഫെയ്ക്ക് ഐഡികള്‍ ആണുങ്ങളെക്കാള്‍ കൂടുതല്‍ പെണ്ണുങ്ങള്‍ക്ക് ആണെന്നാണ് തോന്നുന്നത്” എന്നാണ് ധ്യാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

ഇതോടെ ആരാണ് ആ നടി എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. അതേസമയം, മച്ചാന്റെ മാലാഖ, ഐഡി, ജോയ് ഫുള്‍ എന്‍ജോയ്, ഓടും കുതിര ചാടും കുതിര, ബാ.ബാ.ബാ എന്നീ ചിത്രങ്ങളാണ് ധ്യാനിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. ‘ആനന്ദ് ശ്രീബാല’ എന്ന ചിത്രമാണ് നടന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്.