എന്റെ പേരിലുള്ള റെക്കോഡ് നീ ബ്രേക്ക് ചെയ്യുമോ എന്ന് മമ്മൂട്ടി ചോദിച്ചു; ശ്രമിക്കുണ്ടെന്ന് ഞാൻ പറഞ്ഞു : ധ്യാൻ ശ്രീനിവാസൻ

രസകരമായ അഭിമുഖങ്ങളും കിടിലൻ മറുപടികളും കൊണ്ട് ശ്രദ്ധേയനാണ് ധ്യാൻ ശ്രീനിവാസൻ. തന്റെ ഏറ്റവും പുതിയ ചിത്രമായ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് തരാം ഇപ്പോൾ. സിനിമകളേക്കാളേറെ ചർച്ചയാകുന്നവയാണ് ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങൾ.

മമ്മൂട്ടിയുടെ പേരിലുള്ള ഒരു റെക്കോർഡ് തകർക്കുമോയെന്ന് തന്നോട് അദ്ദേഹം തന്നെ ഒരിക്കൽ ചോദിച്ചിരുന്നുവെന്ന ധ്യാനിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ധ്യാനിന്റെ വാക്കുകൾ ഇങ്ങനെ ‘ജയിലർ ഷൂട്ട് നടക്കുന്ന സമയത്തായിരുന്നു മമ്മൂട്ടി അങ്കിളിന്റെ നന്‍പകല്‍ നേരത്ത് മയക്കം ഷൂട്ടും നടന്നത്. ഇടയ്ക്ക് അദ്ദേഹത്തെ കാണാന്‍ പോയിരുന്നു. ഒരു വര്‍ഷം 34 പടം ചെയ്തുവെന്നൊരു റെക്കോര്‍ഡ് എന്റെ പേരിലുണ്ട്. അത് നീ ബ്രേക്ക് ചെയ്യുമോ? എന്നായിരുന്നു അദ്ദേഹം ചോദിച്ചത്.

ഇതിനു മറുപടിയായി ശ്രമിക്കുന്നുണ്ടെന്നായിരുന്നു താൻ പറഞ്ഞെതെന്നും ധ്യാൻ പറയുന്നു. കോവിഡ് കഴിഞ്ഞപ്പോള്‍ വല്ലാത്തൊരു മടുപ്പായിരുന്നു എന്നും ഇനി വര്‍ക്ക് ചെയ്യാമെന്നായിരുന്നു തീരുമാനം എന്നും ധ്യാൻ പറഞ്ഞു. ഉടല്‍ കഴിഞ്ഞ് ഞാന്‍ ഏറ്റവും കൂടുതല്‍ പുഷ് ചെയ്യാന്‍ പോവുന്ന സിനിമയാണ് നദികളില്‍ സുന്ദരി യമുന എന്നും താരം കൂട്ടിച്ചേർത്തു.

Read more

ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവർ നായകന്മാരായി എത്തുന്ന ‘നദികളില്‍ സുന്ദരി യമുന’യുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ടീസറിലേത് പോലെ തന്നെ രസകരമായ രംഗങ്ങൾ ഒത്തിണക്കിയാണ് ട്രെയിലർ എത്തിയത്. സെപ്റ്റംബർ പതിനഞ്ചിന് ചിത്രം തിയറ്ററുകളിൽ എത്തും.