മലയാള സിനിമയിൽ നിരവധി ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച വ്യക്തിയാണ് അനിൽ ഗോപിനാഥ്. ക്യാമറമാനിൽ നിന്ന് ഇന്ന് സംവിധായക കുപ്പായമണിഞ്ഞ അനിൽ ജഗതിയുമായുള്ള തന്റെ സിനിമ അനുഭവം പങ്കുവെച്ച് മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത നടൻമാരിൽ പ്രധാനിയാണ് ജഗതി.
തന്റെ കഴിവ് ഒന്നുകൊണ്ടു മാത്രം സിനിമയിൽ സ്ഥാനം കണ്ടെത്തിയ നടൻ, സിനിമയ്ക്ക് പിന്നില്ലും നല്ല വ്യക്തിത്വത്തിന് ഉടമയാണെന്നും അദ്ദേഹം പറഞ്ഞു. റിഹേഴ്സലിൽ അധികം ഒന്നും ചെയ്യാതെ ടേക്കിൽ വിസ്മയിപ്പിക്കുന്ന രണ്ട് താരങ്ങളാണ് ജഗതി ശ്രീകുമാറും മോഹൻലാലും.
ജഗതിക്കൊപ്പം സിനിമ ചെയ്യുക എന്നത് വളരെ രസകരമായ അനുഭവമാണെന്നാണ് അനിൽ പറയുന്നത്. അദ്ദേഹം റിഹേഴ്സലിൽ ഒന്നും ചെയ്യാറില്ല. പക്ഷേ ക്യാമറമാനോട് അദ്ദേഹം കൃത്യമായി എല്ലാം പറഞ്ഞ് തന്നിരിക്കും. താൻ എങ്ങോട്ടെക്കെ പോകും എവിടെയൊക്കെ തട്ടും എന്നുള്ളത്. അതുപോലെ തന്നെ ടേക്ക് എടുക്കുമ്പോൾ അദ്ദേഹമത് കൃത്യമായി ചെയ്യുകയും ചെയ്യും.
Read more
പലപ്പോഴും അദ്ദേഹത്തിന്റെ അഭിനയം കണ്ട് ക്യാമറ ശ്രദ്ദിക്കാതെ പോയ സംഭവങ്ങളുണ്ടെന്നും അനിൽ പറഞ്ഞു. മാക്സിമം റിഹേഴ്സൽ ചെയ്താതിരിക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ് ജഗതി. അന്ന് മൂന്നും നാലും തവണയാണ് റിഹേഴ്സൽ ചെയ്യ്തിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു