അന്ന് ഞാന്‍ മമ്മൂക്കയുടെ ഫാന്‍ ആയിരുന്നു, ഇന്ന് അങ്ങനെയല്ല.. അതൊരു ജാതി സ്പിരിറ്റ് ആയിരുന്നു: ഒമര്‍ ലുലു

ചെറുപ്പത്തില്‍ മമ്മൂട്ടിയുടെ ഫാന്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ അങ്ങനെയല്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു. അന്ന് വീട്ടിലുള്ളവരെല്ലാം മമ്മൂട്ടി ഫാനായത് കൊണ്ട് താനും മമ്മൂട്ടി ഫാന്‍ ആയി. എന്നാല്‍ മമ്മൂട്ടിയുടെ സിനിമകള്‍ താന്‍ അധികം കാണാറില്ലായിരുന്നു. മോഹന്‍ലാല്‍ സിനിമകളാണ് കണ്ടിരുന്നത് എന്നാണ് ഒമര്‍ ലുലു പറയുന്നത്.

താന്‍ ചെറുപ്പത്തില്‍ ഏറ്റവും കൂടുതല്‍ കണ്ട സിനിമ ‘ഇരുപതാം നൂറ്റാണ്ട്’ ആണ്. അന്ന് ഇരുപതാം നൂറ്റാണ്ട്, നാടോടിക്കാറ്റ്, ഇന്‍ ഹരിഹര്‍ നഗര്‍ എന്നിവയായിരുന്നു കണ്ടത്. അന്ന് മമ്മൂക്കയുടെ പടങ്ങള്‍ ഒരു തവണയെ കണ്ടിട്ടുള്ളു. മമ്മൂക്കയുടെ പടത്തില്‍ സെന്റിമെന്‍സായിരുന്നു കൂടുതല്‍. പക്ഷെ ലാലേട്ടന്റെ പടങ്ങള്‍ അക്കാലത്ത് ഫുള്‍ എന്റര്‍ടെയ്ന്‍മെന്റായിരുന്നു.

കോമഡി അടക്കം എല്ലാം ലാലേട്ടന്‍ ചെയ്യുമായിരുന്നു. പക്ഷെ അക്കാലത്ത് ആര് എന്നോട് ഇഷ്ടപ്പെട്ട നടനാരാണെന്ന് ചോദിച്ചാലും മമ്മൂക്കയെന്നെ താന്‍ പറയാറുണ്ടായിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ താന്‍ മമ്മൂട്ടി ഫാനല്ല. താന്‍ തന്റെ ഫാനാണ്. വലുതാകുമ്പോള്‍ നമുക്ക് ബുദ്ധി വയ്ക്കുമല്ലോ. അന്ന് എല്ലാവരും മമ്മൂട്ടി ഫാനായിരുന്നു. എന്റെ മാമന്മാരടക്കം മമ്മൂട്ടിയുടെ ആളുകളായിരുന്നു.

അത് ഒരു ജാതി സ്പിരിറ്റായിരുന്നുവെന്നും വേണമെങ്കില്‍ പറയാം. ഞാന്‍ ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ളത് നാടോടിക്കാറ്റ് പോലുള്ള സിനിമകളാണ്. കുട്ടിക്കാലത്ത് തന്റെ വീട്ടിലുള്ള എല്ലാവരും മമ്മൂട്ടി ഫാനായതുകൊണ്ട് ഞാനും മമ്മൂട്ടി ഫാനായതാണ്. എന്റെ നാട്ടിലെ എല്ലാവരും മോഹന്‍ലാല്‍ ഫാനായിരുന്നു.

തൊണ്ണൂറുകളിലെ ലാലേട്ടനെ പോലോരു നടന്‍ വേറെയാരുമില്ല. ഇനി അതുപോലൊരു നടന്‍ ഉണ്ടാകുമോ ഇല്ലയോയെന്ന് പറയാന്‍ പറ്റില്ല. എനിക്ക് ലാലേട്ടനെ വച്ച് സിനിമ ചെയ്യാനാണ് ആഗ്രഹം. തുടക്കകാലത്ത് മമ്മൂട്ടിയെ വെച്ച് ചെയ്യണമെന്നായിരുന്നു. ഇപ്പോള്‍ അത് മാറി. മോഹന്‍ലാലിനെ വച്ച് ചെയ്യണമെന്നാണ് ആഗ്രഹം എന്നാണ് ഒമര്‍ ലുലു പറയുന്നത്.