ഇമ്രാൻ ഹാഷ്മിയുടെ നായികയായി ‘ ജന്നത്ത് 2’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഇഷ ഗുപ്ത. പിന്നീട് നിരവധി സിനിമകളിലൂടെയും വെബ് സീരീസുകളിലൂടെയും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാൻ ഇഷ ഗുപ്തയ്ക്ക് സാധിച്ചിട്ടുണ്ട്.
ഇപ്പോഴിതാ സിനിമകളിൽ സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിച്ച് ശരീരത്തിൽ രൂപമാറ്റം വരുത്തേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇഷ ഗുപ്ത. കരിയറിന്റെ തുടക്കകാലത്തിൽ മൂക്കിന്റെ രൂപമാറ്റം വരുത്താനും ശരീരത്തിന് വെളുത്ത നിറം വരുത്താനും ചിലർ ആവശ്യപ്പെട്ടിരുന്നു എന്നാണ് ഇഷ്ട ഗുപത പറയുന്നത്.
“എന്റെ കരിയറിന്റെ തുടക്കത്തില്‍ എന്നോട് മൂക്ക് കൂര്‍ത്തതാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്റെ മൂക്ക് ഉരുണ്ടതാണെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നോട് വെളുത്ത നിറം കിട്ടാന്‍ ഇഞ്ചക്ഷന്‍ എടുക്കാന്‍ പറഞ്ഞു. ഞാനും കുറച്ച് കാലം അത് വിശ്വസിച്ചിരുന്നു. അങ്ങനെ നോക്കിയപ്പോള്‍ ഒരു ഇഞ്ചക്ഷന് 9000 രൂപയാകുമെന്ന് മനസിലായി. ഞാന്‍ ആരുടേയും പേര് പറയില്ല. പക്ഷെ വെളുത്ത നിറമുള്ള ഒരുപാട് നടിമാരെ നിങ്ങള്‍ക്ക് കാണാം.
Read more
നടിമാര്‍ക്ക് കാണാന്‍ സുന്ദരിമാരായി ഇരിക്കേണ്ടതിന്റെ സമ്മര്‍ദ്ദം വലുതാണ്. എന്റെ മകള്‍ ഒരു നടിയായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ സംഭവിച്ചാല്‍ ചെറുപ്പം മുതല്‍ തന്നെ അവള്‍ ആ സമ്മര്‍ദ്ദം അനുഭവിക്കുന്നത് കാണേണ്ടി വരും. അവള്‍ക്കൊരു സാധാരണ ജീവിതമോ യഥാര്‍ഥ വ്യക്തിയായി ജീവിക്കാനോ സാധിക്കില്ല. എനിക്കവള്‍ ഒരു അത്‍ലറ്റോ മറ്റോ ആയി കാണാനാണ് ഇഷ്ടം. അധികം പഠിക്കുകയും വേണ്ടി വരില്ലല്ലോ.” എന്നാണ് ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇഷ ഗുപ്ത പറയുന്നത്.