'അവളുടെ ഫോണ്‍ റിംഗ് ചെയ്താല്‍ ഞങ്ങള്‍ ഭയക്കും'; നയന്‍താരയെ കുറിച്ച് നാഗാര്‍ജുന

നടി നയന്‍താരയുടെ നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി നയന്‍താര ബിയോണ്ട് ദ ഫെയറി ടെയില്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഒപ്പം പ്രവര്‍ത്തിച്ച സംവിധായകരും നടന്‍മാരുമെല്ലാം ഡോക്യുമെന്ററിയില്‍ നയന്‍താരയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഇതില്‍ നടന്‍ നാഗാര്‍ജുന നയന്‍താരയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. നയന്‍താരക്കൊപ്പം മൂന്ന് സിനിമകള്‍ ചെയ്തിട്ടുള്ള നാഗാര്‍ജുന ആദ്യ സിനിമയില്‍ അഭിനയിച്ചപ്പോഴുള്ള ഓര്‍മകളാണ് പങ്കുവെച്ചത്.

നയന്‍താര സെറ്റിലേക്ക് വന്നപ്പോള്‍ രാജകീയത തോന്നി. ഊഷ്മളമായി സംസാരിച്ചു. വളരെ പെട്ടെന്ന് എനിക്ക് കണക്ഷന്‍ തോന്നി. ആ സിനിമയില്‍ വളരെ ബ്രില്യന്റായി നയന്‍താര അഭിനയിച്ചു. എന്റെ സെക്രട്ടറിയുടെ വേഷമാണ് ചെയ്തത്. ഒരു ഷൂട്ടിന് വേണ്ടി ഞങ്ങള്‍ക്ക് സ്വിറ്റ്‌സര്‍ലന്റില്‍ പോകേണ്ടി വന്നു.

റിലേഷന്‍ഷിപ്പില്‍ പ്രശ്‌നകലുഷിതമായ സമയത്തിലൂടെ കടന്ന് പോകുകയായിരുന്നെന്ന് തോന്നുന്നു. അവളുടെ ഫോണ്‍ റിംഗ് ചെയ്താല്‍ ഞങ്ങള്‍ ഭയക്കും. കാരണം കാരണം ഫോണ്‍ വന്നാല്‍ നയന്‍താരയുടെ മൂഡ് പോകും.

Read more

എന്താണീ ചെയ്ത് കൊണ്ടിരിക്കുന്നത്, ഒരു നിലയിലേക്ക് എത്തിയ സ്ത്രീയല്ലേ നീ, എന്തിന് ഇതിലൂടെയൊക്കെ കടന്ന് പോകുന്നു എന്ന് താന്‍ ചോദിച്ചിട്ടുണ്ടെന്ന് നാഗാര്‍ജുന ഓര്‍ത്തു.