എല്ലായിടത്തും ഫഹദ് ഫാസിൽ താരമാണ്, അതിന് ഒറ്റക്കാരണം മാത്രം: പ്രകാശ് രാജ്

മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് പ്രകാശ് രാജ്. സിനിമകൾക്ക് പുറത്ത് രാഷ്ട്രീയ നിലപാടുകൾ കൊണ്ടും പ്രകാശ് രാജ് ശ്രദ്ധേയനാണ്. ഇപ്പോഴിതാ സിനിമകളെ കുറിച്ചും മറ്റും സംസാരിക്കുകയാണ് പ്രകാശ് രാജ്.

ഇന്ത്യൻ സിനിമ ഇൻഡസ്ട്രി ഒരിക്കലും പാൻ ഇന്ത്യൻ ആയിട്ടില്ലെന്നാണ് പ്രകാശ് രാജ് പറയുന്നത്. കൂടാതെ ഫഹദ് ഫാസിൽ എല്ലായിടത്തും സ്റ്റാർ ആണെന്നും പ്രകാശ് രാജ് കുട്ടിചേർത്തു.

“സിനിമ ഇൻഡസ്ട്രി ഒരിക്കലും പാൻ ഇന്ത്യൻ ആയിട്ടില്ല. പ്രേക്ഷകരുടെ ചിന്താഗതിയാണ് പാൻ ഇന്ത്യനായിട്ടുള്ളത്. അതിന് കൊവിഡ് ഒരുപാട് സഹായകമായിട്ടുണ്ട്. ഫഹദ് ഫാസിൽ എല്ലായിടത്തും സ്റ്റാറാണ്. കാരണം അത് എല്ലാ പ്രേക്ഷകരും സ്വീകരിക്കുന്നതുകൊണ്ടാണ്. മലയാള സിനിമയാണെങ്കിലും ബംഗാളി സിനിമയാണെങ്കിലും എല്ലായിടത്തുള്ള ആളുകൾക്കും അത് കാണാനുള്ള ഒരു അവസരം ഉണ്ടായി.

എല്ലാ കണ്ടെന്റുകളും എല്ലാവർക്കും കിട്ടാൻ തുടങ്ങി. അതിനുമുൻപ് അങ്ങനെയൊരു കാര്യമില്ലായിരുന്നു. കന്നട സിനിമകൾ കർണാടകയിൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതുപോലെ മലയാള സിനിമകൾ മലയാളത്തിൽ മാത്രമായിരുന്നു

അതുപോലെ ഹിന്ദി സിനിമ അവിടെ മാത്രമായിരുന്നു. അവരെയുള്ള ആളുകൾക്ക് മാത്രമായിരുന്നു അത് ലഭിച്ചിരുന്നത്. പിന്നീട് ഒ.ടി.ടി എന്നുള്ള ഒരു പ്ലാറ്റ്ഫോം വന്നതിനുശേഷം വലിയ മാറ്റം സംഭവിച്ചു. കാരണം എവിടെയാണോ നല്ല കണ്ടന്റ് ഉള്ളത് അവരാണ് അവിടെ സ്റ്റാർ ആകുന്നത്. അങ്ങനെയൊരു മാറ്റം ഇവിടെ ഇപ്പോൾ സംഭവിക്കുന്നുണ്ട്.” എന്നാണ് മീഡിയ വണിന് നൽകിയ അഭിമുഖത്തിൽ പ്രകാശ് രാജ് പറഞ്ഞത്.