നമുക്കൊരു കൈ നോക്കിയാലോ? എന്ന്, മമ്മൂക്ക ഇങ്ങനെ ഒന്നിലധികം പ്രാവശ്യം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്: ജി. വേണുഗോപാല്‍

മമ്മൂട്ടി ഒന്നിലധികം തവണ തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് ഗായകന്‍ ജി. വേണുഗോപാല്‍. മമ്മൂട്ടിയുടെ ചില സിനിമകളില്‍ അദ്ദേഹം തന്നെ കൊണ്ട് പാടിപ്പിക്കണമെന്ന് പറഞ്ഞ് തിരഞ്ഞെടുത്തതിനെ കുറിച്ചാണ് ഗായകന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. 2015ല്‍ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ അച്ഛാ ദിന്‍ എന്ന സിനിമയില്‍ പാടിയ ഗാനം പങ്കുവെച്ചു കൊണ്ടാണ് ഗായകന്റെ കുറിപ്പ്.

ജി വേണുഗോപാലിന്റെ കുറിപ്പ്:

അഞ്ച് വര്‍ഷം മുമ്പുള്ളൊരു ഗാനമാണിത്. “അച്ഛാ ദിന്‍” എന്ന മമ്മൂട്ടി ചിത്രത്തില്‍ നിന്നും. ബിജിയുടെ ഫോണ്‍ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. വേണുച്ചേട്ടനെ കൊണ്ട് പാടിക്കണമെന്ന് മമ്മൂട്ടി സര്‍ പറഞ്ഞിട്ടുണ്ട്. നമുക്കൊരു കൈ നോക്കിയാലോ? മമ്മുക്കാ ഇങ്ങനെ ഒന്നിലധികം പ്രാവശ്യം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

“ഉത്തരം”, “മായാവി ” ഈ സിനിമകളിലൊക്കെ അദ്ദേഹമായിരുന്നു എന്റെ പേര് നിര്‍ദേശിച്ചിട്ടുള്ളത്. “നാട്ടിലൂടെ” എന്ന ഈ പാട്ട് തുടങ്ങുന്നത് ഓമനത്തിങ്കള്‍ എന്ന താരാട്ടിലൂടെയാണ്. ഇത് വീണ്ടും ഒരു വേണുഗോപാല്‍ താരാട്ട് ഗാനം എന്ന് പ്രതീക്ഷിച്ചവരെ ഞെട്ടിക്കുന്നതാണ് ഗാനത്തിന്റെ ബാക്കി ഭാഗം! സിനിമ റിലീസിന് ഒരാഴ്ച മുമ്പായിരുന്നു ഫിലിം പ്രൊമോ ഷൂട്ട്.

മമ്മൂക്കയെ നേരില്‍ കാണുമ്പോള്‍ പലപ്പോഴും ആദരവും ബഹുമാനവും കൊണ്ട് ഞാന്‍ അധികം സംസാരിക്കാറില്ല. പാട്ട് പാടാറില്ലെങ്കിലും വിപുലമായ ഒരു സംഗീത കളക്ഷനും, കൃത്യമായ നിരീക്ഷണപാടവത്താലും അദ്ദേഹം എന്നും ഒരത്ഭുതം തന്നെയാണ്.

Read more