'മകളെ ഓര്‍ത്തു പോയി' അത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു; സിദ്ദിഖിനെക്കുറിച്ച് ഗായത്രി അരുണ്‍

പരസ്പരം എന്ന സീരിയലിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് ഗായത്രി അരുണ്‍. അതിന് പിന്നാലെ സര്‍വ്വോപരി പാലാക്കാരന്‍, തൃശൂര്‍പൂരം, ഓര്‍മ്മ, വണ്‍ തുടങ്ങിയ സിനിമകളുടെ ഭാഗമായി. അടുത്തിടെ അച്ഛപ്പം കഥകള്‍ എന്ന പേരില്‍ ഒരു പുസ്തകവും ഗായത്രി പുറത്തിറക്കിയിട്ടുണ്ട് . ഇപ്പോഴിതാ നടന്‍ സിദ്ധിഖിനെ കുറിച്ച് ഗായത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്ന വാക്കുകളാണ് വൈറലാകുന്നത്.

അച്ഛനോര്‍മ്മകളില്‍ ജീവിക്കുന്ന മക്കള്‍ക്കും അതവര്‍ക്ക് നല്‍കിയ അച്ഛന്മാര്‍ക്കും എന്ന സമര്‍പ്പണത്തോടു കൂടിയാണ് അച്ഛപ്പം കഥകള്‍ എഴുതിയത്. പുസ്തകത്തിന്റെ ഒരു പ്രതി പ്രിയപ്പെട്ട സിദ്ദിഖ് ഇക്കക്ക് കൊടുക്കുമ്പോള്‍ ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും അദ്ദേഹം ഇത്ര ശ്രദ്ധയോടെ ഇരുന്ന് വായിക്കും എന്ന്. എന്നാല്‍ അദ്ദേഹം അത് വായിച്ച് തീര്‍ത്തു , ഒറ്റ ദിവസം കൊണ്ട്!

Read more

അതിനു ശേഷം എന്നോട് പറഞ്ഞു എനിക്ക് എന്റെ മകളെ ഒരു ദിവസം പോലും പിരിഞ്ഞിരിക്കുന്നത് വിഷമമാണ്. ‘പാര്‍ഷ്യാലിറ്റി’ വായിച്ചപ്പോള്‍ മകളെ ഓര്‍ത്തു പോയി എന്ന്. അത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. എന്റെ അച്ഛനെ ആണ് ആ നിമിഷം ഞാന്‍ കണ്ടത്. സ്‌നേഹം കൂടുമ്പോള്‍ കണ്ണ് നിറയുമായിരുന്ന എന്റെ അച്ഛപ്പത്തെ, ഗായത്രി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ്.