ഊര്‍മിള കോട്ടാരെയുടെ കാറിടിച്ച് മെട്രോ നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം; താരം പരിക്കുകളോടെ ചികിത്സയില്‍

മറാത്തി നടി ഊര്‍മിള കോട്ടാരെയുടെ കാര്‍ ഇടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. മുംബൈയിലെ കന്ദിവലിയില്‍ മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളിയാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഊര്‍മിള കോട്ടാരെ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം.

അപകടത്തില്‍ താരത്തിനും ഡ്രൈവര്‍ക്കും ഒരു തൊഴിലാളിക്കും പരിക്കേറ്റിട്ടുണ്ട്. മെട്രോ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. അമിതവേഗത്തിലായിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തൊഴിലാളികളുടെ മേല്‍ പാഞ്ഞുകയറുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്ത് തന്നെ ഒരു തൊഴിലാളിക്ക് ജീവന്‍ നഷ്ടമായി.

വാഹനത്തിന്റെ എയര്‍ ബാഗ് പ്രവര്‍ത്തിച്ചിരുന്നതിനാല്‍ താരത്തിന് വലിയ രീതിയില്‍ പരിക്കുകളില്ലെന്ന് പൊലീസ് അറിയിച്ചു. നടിയുടെ ഡ്രൈവര്‍ക്കെതിരെ സമതാ നഗര്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. നടനും സംവിധായകനുമായ അദിനാഥ് കോട്ടാരെയുടെ ഭാര്യയാണ് ഊര്‍മിള.

Read more