ഒന്നുമില്ലായ്മയില്‍ നിന്നാണ് തുടങ്ങിയത്, തീയില്‍ കുരുത്തത് കൊണ്ട് അങ്ങനെ വാടില്ല: ഗോപി സുന്ദര്‍

പുതിയ തെലുങ്ക് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ വിവാദങ്ങളോടും വിമര്‍ശനങ്ങളോടും പ്രതികരിച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. സൈഡില്‍ നില്‍ക്കുന്ന ഒരു പയ്യനായി തുടങ്ങിയ തന്റെ കരിയറാണ് ഇവിടെ വരെ എത്തിനില്‍ക്കുന്നത് എന്നാണ് ഗോപി സുന്ദര്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

‘പത്ത് നാല്‍പതോളം തെലുങ്ക് സിനിമകളില്‍ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അവരെല്ലാവരും ഉറ്റുനോക്കുന്നത് കേരളത്തെയാണ്. നിങ്ങളെങ്ങനെയാണ് ഈ കുറഞ്ഞ സമയം കൊണ്ട് കുറഞ്ഞ ബഡ്ജറ്റില്‍ ഇത്രയും വണ്ടേര്‍സ് ഉണ്ടാക്കുന്നതെന്നാണ് അവരുടെ ചോദ്യങ്ങള്‍.’

‘പാട്ടിലൂടെ ഒരു വികാരം കൂടി കമ്യൂണിക്കേറ്റ് ചെയ്യാനാണ് നോക്കുന്നത്. ആ ഇമോഷന്‍ കണക്റ്റാവുന്ന രീതിയില്‍ കമ്യൂണിക്കേറ്റ് ചെയ്യാനാവുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കും പാടാനാവും.’വിമര്‍ശനങ്ങള്‍ കാണുമ്പോള്‍ ചില സമയത്ത് പ്രതികരിക്കാന്‍ തോന്നും. അപ്പോഴാണ് പ്രതികരിക്കുന്നത്. ട്രോള്‍ ചെയ്യുന്നവരോട് നിങ്ങള്‍ ഇനിയും ചെയ്യൂയെന്നാണ് പറയാറുള്ളത്.

തീയില്‍ കുരുത്തതാണ് ഞാന്‍. ഒന്നുമില്ലായ്മയില്‍ നിന്നും തുടങ്ങിയതാണ്. അങ്ങനെ വാടില്ല. കഥ പറയുമ്പോള്‍ത്തന്നെ മനസിലേക്ക് ട്യൂണ്‍ വരും. അങ്ങനെയാണ് പാട്ടുകള്‍ ചെയ്യുന്നത്. കഥ കേട്ടാല്‍ എനിക്ക് പാട്ട് മാത്രമേ വരൂ. വേറൊന്നും വരില്ല.”കരിയറില്‍ ഏറ്റവും വലിയ ഭാഗ്യമാണ്

Read more

‘ആ ഭയത്തെ അതിജീവിക്കുന്നതിന് അനുസരിച്ചാണ് നമ്മുടെ ഗ്രോത്ത്. ഒരുപാട്ട് സൂപ്പര്‍ഹിറ്റായാല്‍ ആരും വിളിച്ച് അഭിനന്ദിക്കാറില്ല. അങ്ങനെയൊരു സ്പേസ് ഞാനാര്‍ക്കും കൊടുക്കാറില്ല’ ഗോപി സുന്ദര്‍ കൂട്ടിച്ചേര്‍ത്തു.