ഇനി അങ്ങനെ സംഭവിക്കാന്‍ പാടില്ലെന്ന് ഞാന്‍ തീരുമാനിച്ചു; ചിമ്പുവുമായുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞ് ഹന്‍സിക

കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഹന്‍സികയുടെ വിവാഹം ഏറെ നാളായി പ്രണയത്തിലായിരുന്ന ബിസിനസ്‌കാരന്‍ സൊഹൈല്‍ കതൂര്യ ആണ് ഹന്‍സികയുടെ ഭര്‍ത്താവ്. ഇരുവരും നേരത്തെ ബിസിനസ് പങ്കാളികളായിരുന്നു. ഈ പരിചയം പ്രണയമായി മാറുകയായിരുന്നു.

രാജസ്ഥാനില്‍ വെച്ച് ആഘോഷ പൂര്‍വം നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമേ പങ്കെടുത്തിരുന്നുള്ളൂ. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ ഹന്‍സികയുടെ വിവാഹത്തിന്റെ സീരീസ് സ്ട്രീം ചെയ്യാന്‍ പോവുകയാണ്. ഇതില്‍ തന്റെ വ്യക്തിപരമായ ചില വിഷയങ്ങള്‍ ഹന്‍സിക തുറന്ന് പറയുന്നുന്നുണ്ട്. ഹന്‍സികാസ് ലവ്, ശാദി, ഡ്രാമ എന്നാണ് ഷോയുടെ പേര്.

നടന്‍ ചിമ്പുവുമായുണ്ടായിരുന്ന പ്രണയ ബന്ധത്തെക്കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് ഈ ഷോയില്‍ ഹന്‍സിക. ഷോയുടെ പ്രൊമോ വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അതേസമയം ഇതില്‍ നടി ചിമ്പുവിന്റെ പേര് പരാമര്‍ശിച്ചിട്ടില്ല.

Read more

‘ഇതിന് മുമ്പ് എന്റെയാെരു ബന്ധം എല്ലാവരും അറിഞ്ഞതാണ്. ഇനിയും എനിക്കത് ആവര്‍ത്തിക്കണമെന്നില്ലായിരുന്നു. അതിനിടെയാണ് സൊഹൈല്‍ കടന്ന് വരുന്നത്. അവനെന്റെ അടുത്തുണ്ടായിരുന്നു. എന്റെ ജീവിത പങ്കാളിയാവാന്‍ പോവുന്നയാള്‍. ഇനിയും ഒരു ബന്ധം പുറത്തറിയുകയാണെങ്കില്‍ അത് ഞാന്‍ വിവാഹം കഴിക്കാന്‍ പോവുന്നയാളെയായിരിക്കണമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു,’ ഹന്‍സിക വ്യക്തമാക്കി.