എൽസിയുവിൽ ഇനി എത്ര ചിത്രങ്ങൾ? വെളിപ്പെടുത്തലുമായി ലോകേഷ് കനകരാജ്

തന്റെ സിനിമയിലെ കഥാപാത്രങ്ങളെ വെച്ച് പത്ത് സിനിമകളുള്ള ഒരു സിനിമാറ്റിക് യൂണിവേഴ്സ് ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് സംവിധായകൻ  ലോകേഷ് കനകരാജ് ഒരിക്കൽ പറയുകയുണ്ടായി. എന്നാൽ ആ സമയങ്ങളിൽ അത് അധികമാരും ചർച്ച ചെയ്തില്ല.

എന്നാൽ ലോകേഷ് കനകരാജിന്റെ നാലാമത്തെ ചിത്രമായ ‘വിക്രം’ ഇറങ്ങിയപ്പോഴാണ് ‘എൽ. സി. യു’ എന്നറിയപ്പെടുന്ന ‘ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സി’ന് തെന്നിന്ത്യൻ സിനിമ ചർച്ചകളിൽ സജീവമായ സ്ഥാനം ലഭിക്കുന്നത്. മുൻ ചിത്രമായ കൈതിയിലെ ചില കഥാപാത്രങ്ങളുടെ റഫറൻസുകൾ വിക്രത്തിൽ ഉപയോഗിച്ചതോടെ എൽ. സി. യു പെട്ടെന്ന് തന്നെ വൈറലായി.

இயக்குனர் லோகேஷ் கனகராஜ் ரசிகர்களால் கொண்டாடப்படுவது ஏன்? - Why fans celebrate Lokesh kanagaraj | Galatta

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമായ ലിയോ എൽസിയു ചിത്രമാണെന്നും അല്ലെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഇതിനെ കുറിച്ചൊരു സ്ഥിതീകരണം നൽകാൻ റിലീസിന് മുൻപ് ലോകേഷ് തയ്യാറായില്ല. എന്നാൽ എൽ. സി. യു വിൽ നിലവിലുള്ള സിനിമകളെ പറ്റിയൊരു സൂചന ഒരു അഭിമുഖത്തിൽ ലോകേഷ് നൽകിയിരുന്നു.

എൽസിയുവിൽ നിന്നുള്ള ആദ്യ ചിത്രമായ കൈതിയുടെ രണ്ടാംഭാഗം കൈതി2, കമൽ ഹാസൻ നായകനായയെത്തിയ വിക്രം സിനിമയുടെ രണ്ടാം ഭാഗമായ വിക്രം 2, വിക്രത്തിലെ സൂര്യയുടെ കഥാപാത്രമായ റോളക്സിനെവെച്ചുള്ള ഒരു സ്പിൻ ഓഫ് ചിത്രം എന്നിവയാണ് ഇതുവരെ ഉറപ്പായ എൽ. സി. യു ചിത്രങ്ങൾ. കൂടാതെ രജനികാന്ത് നായകനയെത്തുന്ന ‘തലൈവർ 171’ എന്ന ചിത്രവും എൽ. സി. യു ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൂടാതെ എൽ. സി. യുവിലെ ഒരു ക്ലൈമാക്സ് ചിത്രവും ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.

What Is 'Vikram' Director Lokesh Kanagaraj's 'Lokesh Cinematic Universe'?

മറ്റൊരു പ്രധാനകാര്യം എന്താണെന്ന് വെച്ചാൽ കൈതി, വിക്രം എന്നീ സിനിമകളുടെ നിർമ്മാതാക്കളുമായി ലിയോയുടെ നിർമ്മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് എൻ. ഒ. സി ഒപ്പിട്ടത് ദേശീയ മാധ്യമങ്ങൾ മുന്നെ റിപ്പോർട്ട് ചെയ്തിരുന്നു. അതായത് കൈതിയിലെയും വിക്രത്തിലെയും റെഫറൻസുകൾ ലിയോയില് ഉപയോഗിക്കുന്നതിനുള്ള നിയമതടസം ഒഴിവവാക്കാൻ വേണ്ടിയാണ് ഇതെന്ന് മനസിലാക്കാം. അങ്ങനെയാണെങ്കിൽ ലിയോയും ഒരു എൽ. സി. യു ചിത്രമായിരിക്കും എന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ.

Vijay and Lokesh Kanagaraj's 'Leo' to complete its shoot by THIS date |  Tamil Movie News - Times of India

വെറും നാല് സിനിമകൾ കൊണ്ട് മാത്രം ലോകേഷ് കനകരാജ് എന്ന സംവിധായകൻ ഇന്ത്യൻ സിനിമ ചർച്ചകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു ലോകേഷിന്റെ വെളിപ്പെടുത്തൽ.  ഒക്ടോബർ 19 നാണ് ലിയോയുടെ വേൾഡ് വൈഡ് റിലീസ്.