പാര്‍ട്ടിയുടെ മഹത്വം കാണാനാവുന്നുണ്ട്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹമെന്ന് ജാക്കി ചാന്‍

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാവാന്‍ ആഗ്രഹിക്കുന്നുവെന്ന് നടന്‍ ജാക്കി ചാന്‍. ബീജിംഗില്‍ ചൈനീസ് സിനിമാ പ്രവര്‍ത്തകര്‍ നടത്തിയ ഒരു പരിപാടിയില്‍ വെച്ചാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.

പാര്‍ട്ടിയുടെ മഹത്വം തനിക്ക് കാണാനാവുന്നുണ്ടെന്നും 100 വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് പറഞ്ഞ കാര്യങ്ങള്‍ കുറച്ചു പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ചൈന നടപ്പാക്കിയെന്നും ജാക്കി ചാന്‍ പറഞ്ഞു.

ചൈന ഫിലിം അസോസിയേഷന്റെ വൈസ് ചെയര്‍മാന്‍ കൂടിയായ ജാക്കി ചാന്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കടുത്ത പിന്തുണക്കാരനാണ്. പാര്‍ട്ടിക്കുള്ള പ്രൊഫഷണല്‍ ഉപദേശക സമിതി ( സിപിപിസിസി) അംഗവുമാണ് ഇദ്ദേഹം.

Read more

വര്‍ഷങ്ങളായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവിയായ താരം 2013 മുതല്‍ ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടേറ്റീവ് കോണ്‍ഫറന്‍സ് അംഗം കൂടിയാണ്. ചൈനീസ് സര്‍ക്കാരിനെതിരെ ഹോങ്കോങ്ങില്‍ നടക്കുന്ന ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ ചൈനയെ പിന്തുണച്ചു കൊണ്ടുള്ള ജാക്കി ചാന്റെ നിലപാടുകള്‍ നേരത്തേ വിമര്‍ശനങ്ങള്‍ക്കു വിധേയമായിരുന്നു.