ഇഡിയെ കളിയാക്കി ഒന്നും പറയില്ല, ഇതിന്റെ പേരില്‍ ഇനി റെയ്ഡ് വിവാദവും വേണ്ട: ജഗദീഷ്

ഇഡിയെ കുറിച്ച് കളിയാക്കി സംസാരിക്കില്ലെന്ന് നടന്‍ ജഗദീഷ്. ഇഡി ഓഫീസറായിട്ട് വേണമെങ്കില്‍ അഭിനയിക്കാന്‍ റെഡിയാണ്. അതും ഇഡിയെ കോമഡിയാക്കി കൊണ്ട് അഭിനയിക്കില്ല എന്നാണ് ജഗദീഷ് പറയുന്നത്. ‘എമ്പുരാന്‍’ സിനിമയ്ക്ക് പിന്നാലെ ഉണ്ടായ ഇഡി റെയ്ഡിനെതിരെ സിനിമയില്‍ നിന്നുള്ളവര്‍ മൗനം പാലിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തോടാണ് ജഗദീഷ് പ്രതികരിച്ചത്.

മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ജഗദീഷ് സംസാരിച്ചത്. ‘ആഭ്യന്തര കുറ്റവാളി’ എന്ന ചിത്രത്തിന്റെ പ്രമോഷനിടെയാണ് ജഗദീഷിന്റെ പ്രതികരണം. ഇഡിയെ കുറിച്ച് കളിയാക്കി ഒന്നും പറയില്ല, ആസിഫ് വേണമെങ്കില്‍ പറഞ്ഞോട്ടെ റെയ്ഡ് വന്നോട്ടെ. ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും ഇഡിയുടെയും ഉദ്ദേശം എന്താണെന്ന് അവരോട് ചോദിക്കുക.

സിനിമാക്കാരോട് ഒരിക്കലും ചോദിക്കരുത്. ഇഡി ഓഫീസറായിട്ട് വേണമെങ്കില്‍ അഭിനയിക്കാന്‍ റെഡിയാണ്. അതും ഇഡിയെ കോമഡിയാക്കി കൊണ്ട് അഭിനയിക്കില്ല. വളരെ സീരിയസ് ആയിട്ടുള്ള ഇന്‍കംടാക്‌സ് ഓഫീസറായി അഭിനയിക്കാന്‍ തയാറാണ്. ഇതിന്റെ പേരില്‍ ഇനി റെയ്ഡ് വിവാദം, അടുത്ത വിവാദത്തിലേക്ക് വലിച്ചിഴക്കണ്ട.

അത് അവരോട് ചോദിക്കുക. സിനിമാക്കാരോട് ചോദിച്ചാല്‍ ഞങ്ങള്‍ക്ക് എങ്ങനെ അറിയാന്‍ പറ്റും. ഇഡിയോട് പോയിട്ട് ആക്ച്വലി എന്താണ് സംഭവിച്ചത്, എമ്പുരാന്റെ പ്രശ്‌നമാണോ അതോ വെറെ എന്തങ്കിലുമാണോ എന്ന് ചോദിക്കാന്‍ പറ്റുമോ എന്നാണ് ജഗദീഷ് പറയുന്നത്. അതേസമയം, ഏപ്രില്‍ 17ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.