മോഹന്‍ലാലിനിട്ട് നല്ല ചാമ്പ് ചാമ്പിക്കോളാനാണ് ജീത്തു പറഞ്ഞത് : കലാഭവന്‍ ഷാജോണ്‍

മോഹന്‍ലാല്‍ – ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലെ സഹദേവന്‍ എന്ന പോലീസ് കഥാപാത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനൊപ്പമുള്ള ദൃശ്യത്തിലെ ഷൂട്ടിങ്ങ് അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് കലാഭവന്‍ ഷാജോണ്‍.

സിനിമയില്‍ മോഹന്‍ലാലിനെയാണ് ഇടിക്കേണ്ടതും ചവിട്ടേണ്ടതും. താന്‍ ക്യാമറ കയ്യിലെടുക്കും നിങ്ങളേത് വഴി വേണമെങ്കിലും ഓടിച്ചിട്ട് ഇടിച്ചോ, താന്‍ ഷൂട്ട് ചെയ്യ്തോളമെന്ന് ക്യാമറാമാന്‍ പറഞ്ഞു. ഒന്നും നോക്കണ്ട, നല്ല ചാമ്പ് ചാമ്പിക്കോളാനാണ് ജീത്തു ജോസഫ് പറഞ്ഞത്. മോഹന്‍ലാലിന് ഇത് മനസിലാവും. പക്ഷേ തനിക്ക് ആദ്യം പേടിയാണ് തോന്നിയത്.

മോഹന്‍ലാല്‍ വന്നിട്ട് ചവിട്ടിക്കെയെന്ന് പറഞ്ഞു. താന്‍ ചവിട്ടി, ഇത്രേയുള്ളു മോനേ എന്ന് ലാലേട്ടന്‍ പറഞ്ഞു. പിന്നെ ആശാ ശരത്ത് വന്നു. റിഹേഴ്സല്‍ നോക്കാമെന്ന് പറഞ്ഞു. ജീത്തു ജോസഫ് ആക്ഷന്‍ പറഞ്ഞു.

Read more

ആദ്യം ചവിട്ടിയപ്പോള്‍ ലാലേട്ടന്‍ അയഞ്ഞ് നിന്നു. അപ്പോള്‍ കുഴപ്പമില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ചവിട്ടി താഴെ വീണ തന്നെ കണ്ട് മോനേ നീ ശരിക്കും പൊലീസുകാരനാണെങ്കില്‍ ഈ ഒരൊറ്റ കേസ് മതി നിന്നെ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും പിരിച്ചുവിടാനെന്നാണ് മോഹന്‍ലാല്‍ തമാശ രൂപേണ തന്നോട് പറഞ്ഞതെന്നും ഷാജോണ്‍ കൂട്ടിച്ചേര്‍ത്തു.