ഒടുവില്‍ ഇരുപത് ലക്ഷം പിഴയൊടുക്കാമെന്ന് ജൂഹിചൗള, 5ജിക്ക് എതിരായ ഹര്‍ജിയും പിന്‍വലിച്ചു

രാജ്യത്ത് 5ജി ടെലികോം സേവനം തുടങ്ങുന്നതിനെ എതിര്‍ത്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിനെ ചോദ്യം ചെയ്ത് നടി ജൂഹി ചൗള ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. 20ലക്ഷം പിഴയൊടുക്കാമെന്നും ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നുമുള്ള ജൂഹി ചൗളയുടെ അഭിഭാഷകന്റെ ആവശ്യം ജസ്റ്റിസ് ജയന്ത് നാഥ് അനുവദിച്ചു.

രാജ്യത്ത് 5ജി സാങ്കേതിക വിദ്യ നടപ്പാക്കുന്നത് വന്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജൂഹി ചൗള ഹര്‍ജി നല്‍കിയത്. എന്നാല്‍ പ്രശസ്തിയ്ക്ക് വേണ്ടി ജൂഹി കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയെന്ന് നിരീക്ഷിച്ച കോടതി ഹര്‍ജി തള്ളി ഇരുപത് ലക്ഷം രൂപ പിഴയിട്ടിരുന്നു.

Read more

പിഴയൊടുക്കാന്‍ ആകില്ലെന്നും കോടതി ഫീസ് തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് ജൂഹി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. കടുത്ത ഭാഷയില്‍ നടിയെ വിമര്‍ശിച്ച കോടതി, കോടതി അലക്ഷ്യത്തിന് കേസെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹര്‍ജി പിന്‍വലിക്കുന്നതായി ജൂഹി അറിയിച്ചത്.