ജോജുവിനെ നായകനാക്കി മലയാളത്തിന്റെ ഹിറ്റ് മേക്കർ ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’ ആക്ഷന് പ്രാധാന്യം നൽകുന്ന മികച്ച ചിത്രമാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ജോജു ജോർജിനെ കൂടാതെ ചെമ്പൻ വിനോദ്, നൈല ഉഷ, കല്ല്യാണി പ്രിയദർശൻ, വിജയരാഘവൻ, ആശ ശരത്ത്, അപ്പാനി ശരത്ത് തുടങ്ങീ താരങ്ങളും ആന്റണിയിൽ അണിനിരക്കുന്നു. എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച അഭിപ്രായം ‘ആന്റണി’ക്ക് കിട്ടുമ്പോൾ പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജോഷി- ജോജു കൂട്ടുക്കെട്ടിലെ മറ്റൊരു ആക്ഷൻ മൂവി കൂടിയാണ് മലയാളത്തിൽ പിറവിയെടുത്തിരിക്കുന്നത്.
ഒരു ബോക്സിങ് താരമായാണ് കല്ല്യാണി പ്രിയദർശൻ ‘ആന്റണി’ എന്ന ചിത്രത്തിൽ എത്തുന്നത്. ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന സിനിമയുടെ വിജയത്തിന് ശേഷം ‘ആന്റണി’യിലെ പ്രകടനത്തിന് മികച്ച കയ്യടികളാണ് കല്ല്യാണിക്ക് കിട്ടികൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിലെ ബോക്സിങ് രംഗങ്ങൾക്ക് വേണ്ടി ഒരുപാട് പ്രാക്ടീസ് ചെയ്തിട്ടുണ്ടെന്നാണ് കല്ല്യാണി പറയുന്നത്. ചിത്രീകരണത്തിനിടെ നട്ടെല്ലിന് പരിക്ക് പറ്റി, രണ്ട് ദിവസത്തോളം ഷൂട്ടിങ്ങിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്നെന്നും കല്ല്യാണി പറയുന്നു. കൂടാതെ ബോക്‌സിങ് എന്നത് വർഷങ്ങൾ ട്രെയ്ൻ ചെയ്‌തിട്ട് എടുക്കുന്ന ഒരു ക്രാഫ്റ്റ് ആണെന്നും, തനിക്ക് കിട്ടിയത് മൂന്നാഴ്‌ചയായിരുന്നു. അതില് ചെയ്യാൻ പറ്റിയ മാകിമം താൻ ചെയ്തിട്ടുണ്ടെന്നും കല്ല്യാണി കൂട്ടിച്ചേർത്തു.
“എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു കാരണം ഞാനിതുവരെ ബോക്സിങ് ട്രൈ ചെയ്തിട്ടില്ല. ആളുകൾ ഇത് കാണുമ്പോൾ എനിക്ക് ഈ കഥാപാത്രത്തെ പുള്ളോഫ് ചെയ്യാൻ പറ്റുമോ എന്നൊരു സംശയമുണ്ടാകും. ആ ചലഞ്ച് മറികടന്ന് ജോഷി സാറിൻ്റെ സ്വപ്‌നം സാക്ഷാത്‌കരിക്കുക എന്നതാണ്. അത് അദ്ദേഹത്തിന് തൃപ്‌തികരമായ രീതിയിൽ ചെയ്‌തിട്ടുണ്ടോ എന്നാണ് എന്റെ പേടി.
എല്ലാദിവസവും ഏകദേശം നാലുമണിക്കൂർ ട്രെയ്‌നിങ് ഉണ്ടായിരുന്നു. കിക്ക് ബോക്‌സിങ് ട്രെയ്‌നിങ് ആയിരുന്നു. സാറിന് കിക്ക് ആയിരുന്നു ഭയങ്കര ഇഷ്‌ടം. കിക്ക് ഹൈറ്റ് വേണം അങ്ങനെയാണ് പറയുക. അതൊന്നും ഈസി ആയിട്ട് വരുന്ന കാര്യങ്ങളല്ല. അതിനുവേണ്ടി കുറെ ട്രെയ്ൻ ചെയ്തു. പരിക്കെല്ലാം പറ്റി. കോഡ് ഇഞ്ചുറി ആയി രണ്ടുദിവസം ഷൂട്ടിൽ നിന്നും ബ്രേക്ക് ഒക്കെ എടുക്കേണ്ടിവന്നു.” ജാങ്കോ സ്പേസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കല്ല്യാണി ആന്റണി സിനിമയിലെ ബോക്സിങ് വിശേഷങ്ങൾ പങ്കുവെച്ചത്.
Read more
പാപ്പൻ എന്ന ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൂടിയാണ് ആന്റണി. ഐൻസ്റ്റീൻ സാക്ക് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് രാജേഷ് വര്‍മ്മയും ഛായാഗ്രഹണം രണദിവെയും നിർവഹിക്കുന്നു. എഡിറ്റിംഗ് – ശ്യാം ശശിധരന്‍, സംഗീത സംവിധാനം – ജേക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍, കലാസംവിധാനം – ദിലീപ് നാഥ്, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, വിതരണം – അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ്, പി ആര്‍ ഒ – ശബരി.മാര്‍ക്കറ്റിംഗ് പ്ലാനിംഗ് -ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ് എന്നിവരാണ് ചിത്രത്തിലെ മറ്റു അണിയറ പ്രവര്‍ത്തകര്‍