രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി രാഷ്ട്രീയ നേതാക്കൾക്കൊപ്പം സെലിബ്രിറ്റികളും അയോധ്യയിൽ എത്തിത്തുടങ്ങിയിരിക്കുകയാണ്. രാം ലല്ലയുടെ വിഗ്രഹം സ്ഥാപിക്കുന്ന മഹത്തായ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് ജനുവരി 22 നാണ് നടക്കുക. ബോളിവുഡിലെയും കായിക ലോകത്തെയും പ്രശസ്തരായ വ്യക്തികൾക്ക് ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടുണ്ട്.
രൺബീർ കപൂർ, ആയുഷ്മാൻ ഖുറാന, ആലിയ ഭട്ട്, അമിതാഭ് ബച്ചൻ തുടങ്ങി നിരവധി എ-ലിസ്റ്റ് സെലിബ്രിറ്റികളും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ കങ്കണ റണാവത്ത് ഇതിനകം തന്നെ അയോധ്യയിലെത്തി പ്രത്യേക പൂജയിൽ പങ്കെടുത്തു കഴിഞ്ഞു.
आओ मेरे राम ।
आज परमपूजनीय श्री रामभद्राचार्य जी से भेंट हुई, उनका आशीर्वाद लिया।
उनके द्वारा आयोजित शास्त्रवत् सामूहिक हनुमान जी यज्ञ में भाग लिया।
अयोध्या धाम में श्री राम के स्वागत में सब राममयी हैं। कल अयोध्या के राजा लम्बे वनवास के बाद अपने घर आ रहे हैं ।
आओ मेरे राम, आओ… pic.twitter.com/XKxHHGIgh0— Kangana Ranaut (@KanganaTeam) January 21, 2024
തന്റെ ഗുരു രംഭദാചാര്യയെ കണ്ടുമുട്ടിയ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടു. ‘വരൂ എന്റെ റാം. ഇന്ന് ഏറ്റവും ആദരണീയനായ ശ്രീ രാമഭദ്രാചാര്യ ജിയെ കാണുകയും അനുഗ്രഹം വാങ്ങുകയും ചെയ്തു.അദ്ദേഹം സംഘടിപ്പിച്ച ശാസ്ത്രാവത് മാസ് ഹനുമാൻ ജി യാഗത്തിൽ പങ്കെടുത്തു. അയോധ്യാധാമിൽ ശ്രീരാമനെ സ്വാഗതം ചെയ്യുന്നതിൽ എല്ലാവർക്കും സന്തോഷമുണ്ട്. നാളെ അയോധ്യയിലെ രാജാവ് ദീർഘനാളത്തെ വനവാസത്തിന് ശേഷം സ്വന്തം വീട്ടിലേക്ക് വരുന്നു. വരൂ എന്റെ റാം, വരൂ എന്റെ റാം’ എന്നാണ് താരം പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
Read more
ചുവന്ന നിറത്തിലുള്ള ബനാറസി സാരിയും നിറയെ സ്വർണ്ണാഭരണങ്ങളുമാണ് താരം ധരിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിന് പോകുമ്പോൾ രജനികാന്തും വിമാനത്താവളത്തിൽ എത്തിയിരുന്നു. തന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ലെന്നും ഈ ദിവസത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞ ജന്മത്തിൽ താൻ എന്തെങ്കിലും ചെയ്തിട്ടുണ്ടാകുമെന്നും അടുത്തിടെ കങ്കണ പറഞ്ഞിരുന്നു.