‘സൗജന്യ വാക്‌സിന് രാജ്യത്തിന് എന്ത് ചെലവ് വരുമെന്ന് അറിയാമോ?’ ‘നൂറോ ആയിരമോ പി.എം കെയറിലേക്ക് സംഭാവന ചെയ്യൂ’; അപേക്ഷിച്ച് കങ്കണ

രാജ്യത്തെ 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ പൗരന്മാനർക്കും വാക്‌സിൻ സൗജന്യമായി നൽകാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കുറിപ്പുമായി നടി കങ്കണ റണാവത്ത്.

ഇതിലൂടെ രാജ്യത്തിന് വലിയ ചെലവ് വരുമെന്നും അതിനാൽ എല്ലാവരും പിഎം കെയറിലേക്ക് സംഭാവന നൽകണമെന്നും അവർ  പറഞ്ഞു. ഇൻസ്റ്റാഗ്രാമിലൂടെയാണ് നടിയുടെ പ്രതികരണം.

Read more

വാക്‌സിൻ ഡ്രൈവ് കേന്ദ്രം ഏറ്റെടുത്തു.
പ്രധാനമന്ത്രി എല്ലാവർക്കും സൗജന്യ വാക്‌സിൻ പ്രഖ്യാപിച്ചു. എന്നാൽ അതിന് എന്ത് ചെലവ് വരുമെന്ന് അറിയാമോ? നിങ്ങളുടെ സങ്കല്പത്തിനും അപ്പുറമായിരിക്കും ആ സംഖ്യ. അതിനാൽ നിങ്ങളിൽ കഴിയുന്നവർ വാക്‌സിൻ എടുത്ത ശേഷം നൂർ ഇരുനൂറോ ആയിരമോ, പറ്റുന്ന തരത്തിൽ പിഎം കെയറിലേക്ക് സംഭാവന ചെയ്യൂ എന്ന് ഞാൻ അപേക്ഷിക്കുകയാണ്.