‘നിങ്ങൾ ഹിന്ദുക്കളെ ചുട്ടുകൊല്ലുന്നു, ബലാത്സംഗം  ചെയ്യുന്നു, എന്താണ് ഹിന്ദുക്കള്‍ ചെയ്തത്?’; ട്വിറ്റര്‍ വിലക്കിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ കങ്കണ

ബംഗാളില്‍ മമത ബാനര്‍ജിയുടെ അനുയായികള്‍ നിരവധി ഹിന്ദുക്കളെ ചുട്ടുകൊല്ലുകയും, സ്ത്രീകളെ റേപ്പ് ചെയ്യുകയുമാണെന്ന് നടി കങ്കണ. തന്റെ  ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് അവർ ഇത് പങ്കുവെച്ചിരിക്കുന്നത്.

1947ലെ ബംഗാള്‍ കൂട്ടക്കൊല ആവര്‍ത്തിക്കുകയാണ് ഹിറ്റലര്‍ മമത എന്ന പോസ്റ്റ് പങ്കുവെച്ചാണ് നടി ഇക്കാര്യം കുറിച്ചത്.

‘ഒരുപാട് പേരെ കൊല്ലുന്നു, റേപ്പ് ചെയ്യുന്നു, ജീവനോടെ കത്തിക്കുന്നു. എന്താണ് ഹിന്ദുക്കള്‍ ചെയ്തത്? എല്ലാവരും നിശ്ബദരായി ഇരിക്കുകയാണ്. ചിലർ  കരുതുന്നത് ഇത് ഞങ്ങളല്ലല്ലോ എന്നാണ്. എന്നാല്‍ അടുത്ത പ്രാവശ്യം  അവരായിരിക്കും ഇരകള്‍’ കങ്കണ

Read more

മുമ്പ് കങ്കണ  ‘ബംഗാള്‍ ബേണിങ്ങ് ‘ എന്ന സൈബര്‍ ക്യാംപെയിനിന്റെ ഭാഗമായിരുന്നു.