നടി മഞ്ജു വാര്യര്‍ അച്ഛനെ കുറിച്ച് പറയുന്ന വീഡിയോ പങ്കുവച്ച് നടന്‍ കണ്ണന്‍ സാഗര്‍. തന്റെ കരുത്തായി ഒപ്പം നിന്ന അച്ഛനെ കുറിച്ച് മഞ്ജു പറയുന്ന വീഡിയോ നേരത്തെയും വൈറലായിരുന്നു. ഇത്രയും ഉന്നതിയില്‍ നില്‍ക്കുന്ന നമുക്ക് പ്രിയങ്കരിയായ ഈ അഭിനേത്രിയുടെ അച്ഛന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചപ്പോള്‍, അറിയാതെ കണ്ണുകള്‍ നനഞ്ഞപോലെ ഒരു തോന്നല്‍ എന്ന് കണ്ണന്‍ സാഗര്‍ കുറിച്ചു.
കണ്ണന്‍ സാഗറിന്റെ കുറിപ്പ്:
ഇന്ന് “അച്ഛന്മാരുടെ ദിനം”. എന്റെ അപ്പന്റെ ഓര്‍മ്മകള്‍ എന്നും എന്റെ കൂടെയുണ്ട്, വിട്ടുപോയിട്ട് വര്‍ഷങ്ങളായി, പലപ്പോഴും അപ്പന്റെ ഓര്‍മ്മകള്‍ ഞാന്‍ പങ്കു വെച്ചിരുന്നു… ഇതു കണ്ടപ്പോള്‍ ഒന്ന് പങ്കുവെക്കാന്‍ തോന്നി, ഇത്രയും ഉന്നതിയില്‍ നില്‍ക്കുന്ന നമുക്ക് പ്രിയങ്കരിയായ ഈ അഭിനേത്രിയുടെ അച്ഛന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചപ്പോള്‍, അറിയാതെ കണ്ണുകള്‍ നനഞ്ഞപോലെ ഒരു തോന്നല്‍…
അച്ഛന്‍ എന്ന സത്യമായ സങ്കല്‍പ്പം പലരുടെയും ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കും, വാതോരാതെ ആ വാത്സല്യത്തെ കുറിച്ചു പറയുകയും, സങ്കടങ്ങള്‍ ഉള്ളിലൊതുക്കി സ്‌നേഹം വാരിക്കോരി തരുകയും ചെയ്യുന്ന സ്‌നേഹത്തിനു ദാരിദ്ര്യം വരുത്താത്ത എത്രയും പ്രിയപ്പെട്ട വാത്സല്യ നിധി, അച്ഛന്‍… എന്റെയും “അപ്പന്‍”..
അച്ഛന്റെ ഓര്‍മ്മകള്‍ പറയാന്‍ നമ്മളല്ലാതെ മാറ്റാരുമില്ല, മക്കള്‍ ഉന്നതിയില്‍ വന്നു കാണാന്‍ ആഗ്രഹിക്കാത്ത ഏതൊരു അച്ഛനും, അമ്മയും ഈ ലോകത്തില്ല, അവരാണ് തുടര്‍ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം, ഞാനും, രണ്ടു മക്കള്‍ക്ക് അച്ഛന്‍.. ഇതൊന്നു കണ്ടുനോക്കൂ, ലോകത്തിലെ എല്ലാ പ്രിയപ്പെട്ട, “അച്ചന്മാര്‍ക്കും” ആശംസകള്‍..