തിരുവനന്തപുരത്ത് പഞ്ചായത്ത് സെക്രട്ടറിയെ ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് ജാമ്യം. തിരുവനന്തപുരം വെള്ളനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായ ശ്രീകണ്ഠനാണ് ജാമ്യം ലഭിച്ചത്.
നെടുമങ്ങാട് സ്‌പെഷ്യല്‍ കോടതിയാണ് കേസില്‍ ശ്രീകണ്ഠന് ജാമ്യം അനുവദിച്ചത്. പഞ്ചായത്ത് സെക്രട്ടറി എല്‍ സിന്ധുവാണ് പ്രതിയ്‌ക്കെതിരെ പരാതി നല്‍കിയത്. ആര്യനാട് പൊലീസ് ആയിരുന്നു പരാതിയില്‍ നടപടി സ്വീകരിച്ചത്. പഞ്ചായത്തിന് കീഴിലുള്ള പൊതുശ്മശാനത്തിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് പിന്നീട് പരാതിയ്ക്ക് കാരണമായ സംഭവങ്ങളിലേക്ക് നയിച്ചത്.
Read more
അറ്റകുറ്റപ്പണിയ്ക്ക് മുന്‍കൂറായി പണം വേണമെന്ന് ശ്രീകണ്ഠന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് വിസമ്മതിച്ചതോടെയാണ് ക്യാബിനില്‍ കയറിവന്ന് അടിക്കാന്‍ ശ്രമിച്ചെന്ന് കാട്ടി പഞ്ചായത്ത് സെക്രട്ടറി പൊലീസില്‍ പരാതി നല്‍കിയത്.