എന്നെ ആരും നടതള്ളിയിട്ടില്ല, ഒരു പണിയുമില്ലാത്ത കുറേ ആളുകളാണ് വാര്‍ത്തകള്‍ ഉണ്ടാക്കുന്നത്: കവിയൂര്‍ പൊന്നമ്മ

എല്ലാവരാലും തഴയപ്പെട്ട് ഒറ്റയ്ക്ക് വാര്‍ധക്യം ചിലവഴിക്കുകയാണെന്ന വ്യാജ പ്രചാരണങ്ങളെ തള്ളി നടി കവിയൂര്‍ പൊന്നമ്മ. തനിക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും ഇല്ലെന്നും എല്ലാ സൗകര്യങ്ങളോടെയും കുടുംബത്തോടൊപ്പമാണ് കഴിയുന്നതെന്നുമാണ് കവിയൂര്‍ പൊന്നമ്മ തന്നെ ഇപ്പോള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്.

മനോരമ നൂസിനോടാണ് കവിയൂര്‍ പൊന്നമ്മ പ്രതികരിച്ചത്. അടുത്തിടെ താരത്തെ കാണാന്‍ എത്തിയ ഒരാള്‍ പകര്‍ത്തിയ ചിത്രം വൈറലായിരുന്നു. ഇതോടെയാണ് കവിയൂര്‍ പൊന്നമ്മയെ കുടുംബം നടതള്ളി എന്നും താരം ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചത്.

”എന്റെ ഇളയസഹോദരനും കുടുംബവും എത്രയോ നാളുകളായി എന്റെ കൂടെയുണ്ട്. അവരാണ് എന്നെ നോക്കുന്നതും എന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതും. ഈ വരുന്നതൊക്കെ തെറ്റായ വാര്‍ത്തകളാണ്. ഒരു പണിയുമില്ലാത്ത കുറേ ആളുകള്‍. അവരോട് എന്ത് പറയാന്‍.”

”സന്തോഷത്തോടെ പോകുന്നു. വളരെ സന്തോഷം” എന്നാണ് കവിയൂര്‍ പൊന്നമ്മ പറയുന്നത്. മലയാള സിനിമയില്‍ അറുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കവിയൂര്‍ പൊന്നമ്മ വടക്കന്‍ പറവൂര്‍ കരിമാളൂരിലെ വസതിയിലാണ് വിശ്രമ ജീവിതം നയിക്കുന്നത്.

Read more

മലയാള സിനിമാ രംഗത്തെ മിക്ക പ്രമുഖ നടന്മാരുടെയൊക്കെ അമ്മയായി കവിയൂര്‍ പൊന്നമ്മ വേഷമിട്ടിട്ടുണ്ട്. മോഹന്‍ലാലിന്റെ അമ്മയായുള്ള വേഷങ്ങളാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. കവിയൂര്‍ പൊന്നമ്മയുടെ മകനാണ് മോഹന്‍ലാല്‍ എന്ന് പോലും പലരും വിശ്വസിച്ചിരുന്നു.