വിജയ് ചിത്രം ‘വാരിസ്’ തിയേറ്ററുകളില്‍ എത്തിക്കഴിഞ്ഞു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളില്‍ ഒന്നാണ് വാരിസ്. ചിത്രത്തില്‍ അഭിനയിക്കവെ വിജയ് കാണിച്ച അര്‍പ്പണത്തെ കുറിച്ച് തുറന്നു പറഞ്ഞ നടി ഖുശ്ബുവിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
സിനിമയുടെ ചിത്രീകരണത്തിനിടെ കടുത്ത പനി ഉണ്ടായിട്ടും വലിയ ഡെഡിക്കേഷനാണ് വിജയ് കാണിച്ചത് എന്നാണ് ഖുശ്ബു പറയുന്നത്. വാരിസ് ക്ലൈമാക്‌സ് ഷൂട്ടിന്റെ സമയത്ത് അദ്ദേഹത്തിന് 103 ഡിഗ്രി പനി ഉണ്ടായിരുന്നു. പക്ഷേ ചിത്രത്തിലെ എല്ലാ അഭിനേതാക്കളും ചേര്‍ന്നുള്ള കോമ്പിനേഷന്‍ സീനുകളാണ് എടുക്കാനുണ്ടായിരുന്നത്.
ഷൂട്ട് തീര്‍ത്തേ പറ്റൂ. ഈ മനുഷ്യന്‍ ഷൂട്ടിന്റെ ഇടവേളയില്‍ അടുത്തുള്ള ഒരു ഗാരേജിലേക്ക് പോയി തറയില്‍ ഒരു ബെഡ്ഷീറ്റ് വിരിച്ച് കിടന്ന് ഉറങ്ങും. വിളിക്കുമ്പോള്‍ അവിടെ നിന്ന് എണീറ്റ് വരും. ഷൂട്ട് പൂര്‍ത്തിയാക്കിയതിന്റെ അടുത്ത ദിവസം അദ്ദേഹം ആശുപത്രിയില്‍ അഡ്മിറ്റ് ആയി.
ആ ഡെഡിക്കേഷന്‍. കര്‍മ്മമാണ് പ്രാര്‍ഥന എന്ന് പറയില്ലേ. തൊഴിലാണ് എന്റെ ദൈവം. അതുകൊണ്ടാണ് ഇത്തരം മനുഷ്യര്‍ വലിയ വിജയികളാവുന്നത് എന്നാണ് ഖുശ്ബു പറയുന്നത്. സുഹാസിനിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്.
Read more
അതേസമയം, മികച്ച പ്രതികരണങ്ങളാണ് വാരിസിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാനയാണ് വിജയ്‌യുടെ നായിക. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.