സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന ഖുശ്ബു രജനികാന്തിന്റെ അണ്ണാത്തെയിലൂടെ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന തന്റെ പുതിയ ചിത്രങ്ങള്‍ കണ്ട് അസുഖമാണോ എന്ന് ചോദിക്കുന്നവര്‍ക്ക് മറുപടി കൊടുത്തിരിക്കുകയാണ് താരം ഇപ്പോള്‍.
”20 കിലോ ഭാരം കുറഞ്ഞു, ഞാന്‍ എന്റെ ഏറ്റവും മികച്ച ആരോഗ്യഘട്ടത്തിലാണ്. നിങ്ങളുടെ ആരോഗ്യം പരിപാലിക്കുക. ഓര്‍ക്കുക, ആരോഗ്യമാണ് സമ്പത്ത്. എനിക്ക് അസുഖമാണോ എന്ന് ചോദിക്കുന്നവരോട്, നിങ്ങളുടെ ഉത്കണ്ഠയ്ക്ക് നന്ദി.”
”ഞാന്‍ മുമ്പൊരിക്കലും ഇത്രയും ഫിറ്റായിരുന്നിട്ടില്ല. ഇവിടെയുള്ള നിങ്ങളില്‍ 10 പേരെയെങ്കിലും തടി കുറക്കാനും ഫിറ്റ്നസ് നിലനിര്‍ത്താനും ഞാന്‍ പ്രചോദിപ്പിക്കുകയാണെങ്കില്‍, ഞാന്‍ വിജയിച്ചതായി കണക്കാക്കും” എന്നാണ് തന്റെ പഴയ ചിത്രവും ഏറ്റവും പുതിയതും പോസ്റ്റ് ചെയ്ത് ഖുശ്ബു കുറിച്ചിരിക്കുന്നത്.
രജനികാന്ത്, കമലഹാസന്‍, സത്യരാജ്, പ്രഭു, സുരേഷ് ഗോപി, മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം പ്രധാന വേഷങ്ങളില്‍ ഖുശ്ബു അഭിനയിച്ചിട്ടുണ്ട്. ഏറെ ആരാധകരുള്ള താരം കൂടിയാണ് ഖുശ്ബു. തിരുച്ചിറപ്പള്ളിയില്‍ താരത്തിന്റെ ആരാധകര്‍ അവര്‍ക്ക് വേണ്ടി അമ്പലം പണികഴിപ്പിച്ചിട്ടുണ്ട്.
From there to here. 20kgs lighter, I m at my healthiest best. Look after urself,remember, health is wealth. N those who ask if I am sick, thanks for ur concern. I never been so fit ever before. If I inspire even 10 of u out here to lose weight n get fit,I know I have succeeded ❤️ pic.twitter.com/tbho2TRBxE
— KhushbuSundar (@khushsundar) December 5, 2021
Read more